city-gold-ad-for-blogger

കടം വാങ്ങിയ പണത്തിന് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ച കേസില്‍ പ്രതിക്ക് നാലു മാസം തടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.10.2019) കടംവാങ്ങിയ പണത്തിന് വണ്ടിച്ചെക്കു നല്‍കി വഞ്ചിച്ച കേസില്‍ പ്രതിക്ക് നാലു മാസം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം അരീക്കോട്ട് വെറ്റിലപ്പാറ ഊര്‍ങ്ങാട്ടിരിയിലെ കെ പി ജയരാജനെയാണ് ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതി ആര്‍ എം സല്‍മത്ത് ശിക്ഷിച്ചത്. മൂന്നു വര്‍ഷത്തോളമായി പരിചയമുണ്ടായിരുന്ന കരിന്തളം പെരിയങ്ങാനം തുള്ളന്‍കല്ലിലെ പി പി മീനാക്ഷിയോടാണ് ജയരാജന്‍ 2016 മെയ് ആദ്യം പണം കടം വാങ്ങിയത്.

രണ്ടു മാസത്തിനകം തരാമെന്നു പറഞ്ഞു വാങ്ങിയ തുകയ്ക്ക് 2016 ജൂലൈ 31 ന്റെ തീയതിയില്‍ ചെക്കും നല്‍കി. ചെക്ക് ബാങ്കില്‍ കളക്ഷനയച്ചപ്പോള്‍ അക്കൗണ്ടില്‍ തുകയില്ലെന്നു പറഞ്ഞു മടങ്ങി. ഇതേ തുടര്‍ന്നാണ് മീനാക്ഷി കോടതിയെ സമീപിച്ചത്.
കടം വാങ്ങിയ പണത്തിന് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ച കേസില്‍ പ്രതിക്ക് നാലു മാസം തടവും ഒരു ലക്ഷം രൂപ പിഴയും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, case, Top-Headlines, accused, Fine and imprisonment for cheating case accused
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia