Join Whatsapp Group. Join now!
Aster MIMS 10/10/2023

മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫിയെടുത്ത് നല്‍കണമെന്ന ജില്ലാ കലക്ടറുടെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ രോഗികളോടുള്ള വെല്ലുവിളി:ഒപ്പുമരച്ചുവട്ടില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രതിഷേധ സംഗമം താക്കീതായി

എന്‍ഡോസള്‍ഫാന്‍ രോഗി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാന്‍ അംഗണ്‍വാടി വര്‍ക്കര്‍മാരുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് Kasaragod, Kerala, news, Top-Headlines, Endosulfan, Endosulfan victims protest against District Collector
കാസര്‍കോട്: (www.kasargodvartha.com 28.10.2019) എന്‍ഡോസള്‍ഫാന്‍ രോഗി ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തെളിയിക്കാന്‍ അംഗണ്‍വാടി വര്‍ക്കര്‍മാരുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് നല്‍കണമെന്ന ജില്ലാ കലക്ടറുടെ പ്രസ്താവന എന്‍ഡോസള്‍ഫാന്‍ രോഗികളോടുള്ള വെല്ലുവിളിയാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി അഭിപ്രായപ്പെട്ടു. മുന്നണിയുടെ നേതൃത്വത്തില്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ കലക്ടറുടെ നിലപാടുകള്‍ക്ക് താക്കീതായി. ജില്ലാ കലക്ടര്‍ തുടരെ തുടരെ രോഗികളെ അവഹേളിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തുന്നതിനെതിരെ പ്രതിഷേധവുമുയര്‍ന്നു.

ജില്ലാ കലക്ടര്‍ രാജി വെക്കുന്നതു വരെ സമരം നടത്തുമെന്നും മുന്നണി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കുട്ടിയുടെ മാതാവ് സി വി നളിനി സെല്‍ഫിയെടുത്താണ് പ്രതിഷേധ കൂട്ടായ്മ തുടങ്ങിയത്. സാമൂഹ്യപ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, പ്രേമചന്ദ്രന്‍ ചോമ്പോല, ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അമ്മമാരും പ്രവര്‍ത്തകരും സംഗമത്തില്‍ സംബന്ധിച്ചു.





എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മരിച്ചില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫി; 'പുഞ്ചിരി' നിയമ നടപടിക്കൊരുങ്ങുന്നു

മുളിയാര്‍: എന്‍ഡോസര്‍ഫാന്‍ ദുരിതബാധിതരെ കൂടെ നിര്‍ത്തി അങ്കണ്‍വാടി വര്‍ക്കര്‍മാരെ കൊണ്ട് സെല്‍ഫി എടുപ്പിക്കാനുള്ള കലക്ടറുടെ തീരുമാനം അങ്ങേയറ്റം മനുഷ്യത്വരഹിതവും, മനുഷ്യാവകാശ ലംഘനവും, ദുരിതബാധിതരെ പച്ചയായി അപമാനിക്കലുമാണെന്നും സ്വയം മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ സെല്‍ഫി എടുത്തയക്കേണ്ട ഗതികേട് ലോകത്ത് മറ്റൊരിടത്തും ഉണ്ടാകില്ലെന്നും പുഞ്ചിരി കൂട്ടായ്മ കുറ്റപ്പെടുത്തി. ഇത്തരം ഉത്തരവുകളിറക്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിരന്തരം പീഡിപ്പിക്കുകയാണ് ജില്ലാ ഭരണകുടം. ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ബി സി. കുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹസൈന്‍ നവാസ്, കെ ബി. മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, ഷരീഫ് കൊടവഞ്ചി, ബി കെ ഷാഫി, സിദ്ദീഖ് ബോവിക്കാനം, മന്‍സൂര്‍ മല്ലത്, മാധവന്‍ നമ്പ്യാര്‍, റസാഖ് ഇസ്സത്ത്, ആഷിഫ്, ഉസ്മാന്‍, റഷീദ്, നാഫി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Endosulfan, Endosulfan victims protest against District Collector
  < !- START disable copy paste -->