Join Whatsapp Group. Join now!
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സെല്‍ഫി വേണ്ട: ഗൃഹസന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് അയച്ചാല്‍ മതി; തെറ്റുതിരുത്തി സര്‍ക്കാരും ജില്ലാ കളക്ടറും

എന്‍ഡോസള്‍ഫാന്‍ സെല്‍ഫി വിവാദത്തില്‍ തെറ്റുതിരുത്തി സര്‍ക്കാരും ജില്ലാ കളക്ടറും. ദുരിത ബാധിതരുടെ സെല്‍ഫി വേണ്ടെന്നും ഗൃഹസന്ദര്‍ശനം news, kasaragod, Kerala, Top-Headlines, Endosulfan, Endosulfan-victim, Protest, District Collector, Government, endosulfan selfie controversy; new order from district collecter
കാസര്‍കോട്: (www.kasargodvartha.com 29.10.2019) എന്‍ഡോസള്‍ഫാന്‍ സെല്‍ഫി വിവാദത്തില്‍ തെറ്റുതിരുത്തി സര്‍ക്കാരും ജില്ലാ കളക്ടറും. ദുരിത ബാധിതരുടെ സെല്‍ഫി വേണ്ടെന്നും ഗൃഹസന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് അയച്ചാല്‍ മതിയെന്നും കാസര്‍കോട് കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് തന്നെ ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി ശേഖരിച്ചു ഭാവി പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ക്ഷേമത്തെ കുറിച്ച് അന്വേഷിക്കുന്നതിനും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ദുരിതബാധിതര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് അന്വേഷിക്കുന്നതിനും എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരെ ചുമതലപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസത്തോളം പെന്‍ഷന്‍ മുടങ്ങിയതായി പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കുകയും എല്ലാ ദുരിതബാധിതര്‍ക്കും പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ മുടങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഭാവിയില്‍ ഇത്തരം പരാതികള്‍ ഇല്ലാതിരിക്കാനുമാണ് സൂപ്പര്‍വൈസര്‍മാര്‍ നിര്‍ബന്ധമായും ഭവന സന്ദര്‍ശനം നടത്തണമെന്ന് നിര്‍ദേശിച്ചതെന്നും സന്ദര്‍ശനം നടത്തിയത് ഉറപ്പുവരുത്തുന്നതിനാണ് ഭവനത്തിനു മുന്നില്‍ നിന്നുള്ള സെല്‍ഫി എടുത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയതെന്നും കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.


നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായതായും ഈ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തുന്ന സെല്‍ഫി എടുക്കുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കുന്നുവെന്നും കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ നേരിട്ട് തന്നെ ദുരിതബാധിതരെ സന്ദര്‍ശിച്ചു റിപ്പോര്‍ട്ടുകള്‍ കൃത്യമായി നല്‍കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: news, kasaragod, Kerala, Top-Headlines, Endosulfan, Endosulfan-victim, Protest, District Collector, Government, endosulfan selfie controversy; new order from district collecter