Join Whatsapp Group. Join now!
Aster MIMS 10/10/2023

ജാതി - മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; ആരുടെയും കോന്തലയില്‍ കെട്ടിയിടത്തല്ല ജനങ്ങളെന്ന് മനസിലാക്കണം: മുഖ്യമന്ത്രി

Kerala, Thiruvananthapuram, news, election, by-election, Thiruvananthapuram, Top-Headlines, CM Pinarayi Vijayan on by election ജാതി - മത സങ്കുചിത ശക്തികള്‍ക്ക് വേരോട്ടമില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും കോന്തലയില്‍ കെട്ടിയിടത്തല്ല
തിരുവനന്തപുരം: (www.kasargodvartha.com 24.10.2019) ജനങ്ങളെന്ന് ജാതി - മത നേതാക്കള്‍ മനസിലാക്കണമെന്നും ഒരു പ്രാര്‍ത്ഥയേക വിഭാഗം പറഞ്ഞാല്‍ അതേപടി നില്‍ക്കുന്നവരല്ല നമ്മുടെ സമൂഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വട്ടിയൂര്‍ക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയാണ്. എല്‍ഡിഎഫിന്റെ ജനകീയാടിത്തറ വര്‍ധിച്ചുവെന്നതിന്റെ തെളിവാണ് 2016ല്‍ എല്‍ഡിഎഫിന് 91 എംഎല്‍എമാരായിരുന്നത് ഇപ്പോള്‍ 93 ആയത്. പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള സമൂഹത്തിന്റെ മതനിരപേക്ഷതയുടെ കരുത്താണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിലൂടെ ജയിച്ചത് എല്‍ഡിഎഫ് മാത്രമല്ല. ഇന്നാട്ടിലെ ജനതയുടെ രാഷ്ടീയ പ്രബുദ്ധതയുടെ തെളിവാണ് വട്ടിയൂര്‍ക്കാവില്‍ കണ്ടത്. ജാതി മത സമവാക്യങ്ങള്‍ക്കപ്പുറമാണ് ജനമനസുകളെന്ന് വ്യക്തമാക്കാനായതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, news, election, by-election, Thiruvananthapuram, Top-Headlines, CM Pinarayi Vijayan on by election