Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്വല്ലറി ഉടമയെയും മകനെയും വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു

ജ്വല്ലറി ഉടമയെയും മകനെയും വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. തൃശൂര്‍ മുപ്പിയത്തെ എ ബി Kasaragod, Kerala, news, Top-Headlines, case, accused, Crime, Attack case; accused acquitted
കാസര്‍കോട്: (www.kasargodvartha.com 31.10.2019) ജ്വല്ലറി ഉടമയെയും മകനെയും വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. തൃശൂര്‍ മുപ്പിയത്തെ എ ബി ജോഷിദാസിനെ (48)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി വെറുതെവിട്ടത്. 2005 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബിന്ദു ജ്വല്ലറി ഉടമ കുഞ്ഞിക്കണ്ണനും മകന്‍ അഭിലാഷും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച മനോജ് എന്ന യുവാവുമാണ് അക്രത്തിനിരയായത്. കുഞ്ഞിക്കണ്ണനും അഭിലാഷും ജ്വല്ലറി പൂട്ടിയ രാത്രി 9.45 മണിയോടെ കാസര്‍കോട് താലൂക്ക് ഓഫീസിന് പിറകുവശത്തെ റോഡിലൂടെ കാറില്‍ പോകുന്നതിനിടെ ജോഷി ദാസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം വാഹനം തടയുകയും ബാഗ് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

ഈ കേസിലെ മറ്റുപ്രതികളെ കോടതി തെളിവില്ലെന്ന് കണ്ട് നേരത്തെ വിട്ടയച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, case, accused, Crime, Attack case; accused acquitted
  < !- START disable copy paste -->