Join Whatsapp Group. Join now!
Aster MIMS 10/10/2023

യുപിയിലെ എടിഎം തട്ടിപ്പ്: തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ചാടിപ്പോയ പ്രതികളെ റിമാന്റ് ചെയ്തു

യുപിയില്‍ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും news, kasaragod, Kerala, Police, custody, court, ATM, case, Top-Headlines, atm fraud case; accused remanded
കാസര്‍കോട്: (www.kasargodvartha.com 22.10.2019) യുപിയില്‍ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കാസര്‍കോട് സ്വദേശികളായ പ്രതികളെ കോടതി റിമാന്റ് ചെയ്തു. കസ്റ്റഡിയില്‍ നിന്നും ചാടിയതിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി യുപി പോലീസ് റിപ്പോര്‍ട്ട് നല്‍കും. യുപി പോലീസിന്റെ കയ്യില്‍ നിന്നും ചാടിയ പ്രതികളെ കണ്ടെത്താനായി യു പി പോലീസ് കാസര്‍കോട് ടൗണ്‍ പോലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയോടെ പ്രതികള്‍ പോലീസ് വലയിലായി.


ഞായറാഴ്ചയാണ് പ്രതികള്‍ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയത്. കളനാട് വില്ലേജ് പരിധിയിലെ അബ്ദുര്‍ റഹ് മാന്‍ ജംഷീദ്, അബ്ദുര്‍ റൈഫാദ് എന്നിവരാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കാസര്‍കോട്ടെത്തിച്ചപ്പോഴാണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഉത്തര്‍പ്രദേശ് പുത്തുവാലി സിഐ എസ് സി പാണ്ട്യ, എസ് ഐ അനില്‍ യാദവ്, മൂന്ന് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രതികളെ കാസര്‍കോട്ടെത്തിച്ചത്. 12 മണിയോടെ ഇവര്‍ കാസര്‍കോട്ടെ ലോഡ്ജില്‍ മുറിയെടുത്തു. ഇവിടെ നിന്നുമാണ് സംഘം അതിവിദഗ്ദ്ധമായി കടന്നുകളഞ്ഞത്. ഇവരുടെ കൈയ്യില്‍ വിലങ്ങുണ്ടായിരുന്നു. ഇതുമായാണ് ഇരുവരും രക്ഷപ്പെട്ടത്.

Related news:
എ ടി എം തട്ടിപ്പ്; കാസര്‍കോട് സ്വദേശികളായ അഞ്ചംഗ സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

യുപിയിലെ എടിഎം തട്ടിപ്പ്: തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ചാടിപ്പോയ കാസര്‍കോട് സ്വദേശികള്‍ പിടിയില്‍?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: news, kasaragod, Kerala, Police, custody, court, ATM, case, Top-Headlines, atm fraud case; accused remanded