Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും സെല്‍ഫിയപകടം! പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കുന്നതിനിടെ വീണ് യുവാവിന് ഗുരുതരം

പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കുന്നതിനിടെ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ കന്നഡ- ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന News, National, Top-Headlines, Mangalore, Accident, Youth's selfie craze – Free fall from 150 feet, suffers serious injuries
ബെല്‍ത്തങ്ങാടി: (www.kasargodvartha.com 03.07.2019) പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കുന്നതിനിടെ വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ കന്നഡ- ചിക്കമംഗളൂരു ജില്ലകളെ ബന്ധിപ്പിക്കുന്ന ദേശീയപാതയില്‍ ചാര്‍മാടി ചുരത്തിലെ ബിദിറുത്തലയില്‍ ദേശീയപാതയോരത്തെ വെള്ളച്ചാട്ടത്തിനു സമീപമാണ് അപകടമുണ്ടായത്. ബെല്‍ത്തങ്ങാടി നെരിയയിലെ സതീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. സതീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാറപ്പുറത്തു കയറി വെള്ളച്ചാട്ടതിനടുത്തു നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു സതീഷ്. ഇതിനിടെയാണ് കാല്‍ തെന്നി താഴെ വീണത്. ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. റോഡരികില്‍ വാഹനം നിര്‍ത്തി വെള്ളച്ചാട്ടത്തിന്റെ വീഡിയോ പകര്‍ത്തിയവര്‍ക്ക് ഇയാള്‍ വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Mangalore, Accident, Youth's selfie craze – Free fall from 150 feet, suffers serious injuries
  < !- START disable copy paste -->