കാസര്‍കോട്: (www.kasargodvartha.com 06.07.2019) ജോലി തേടി എറണാകുളത്തെത്തിയ ബന്തടുക്ക സ്വദേശിയായ യുവാവിനെ റെയില്‍വെ പാളത്തിനരികില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക കക്കച്ചാലിലെ പരേതനായ വേണുഗോപാലന്‍ നായര്‍-പത്മാവതി ദമ്പതികളുടെ മകന്‍ ശ്രീജേഷ് വേണുവിനെ(29) ആണ് എറണാകുളം തൃപ്പുണ്ണിത്തറ റെയില്‍വെ സ്റ്റേഷന് ഒരു കിലോ മീറ്റര്‍ അകലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പത്ത് ദിവസം മുമ്പ് ജോലി തേടി എറണാകുളത്തെത്തിയതായിരുന്നു ശ്രീജേഷ്.
ശനിയാഴ്ച രാവിലെ ഏഴു മണിയോടെ ട്രെയിന്‍ യാത്രക്കാരനാണ് പാളത്തിനരികില്‍ ഒരാള്‍ മരിച്ചു കിടക്കുന്നതായി പോലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് തൃപ്പുണ്ണിത്തറ ഹില്‍പാലസ് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പോക്കറ്റില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ രേഖ നോക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ ശ്രീജേഷ് പിന്നീട് കുറച്ചുകാലം ഗല്‍ഫിലായിരുന്നു. ബംഗളൂരുവിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് എറണാകുളത്ത് ജോലി തേടിയെത്തിയത്. യുവാവിന്റെ പോക്കറ്റില്‍ കരിയര്‍ ഗൈഡന്‍സ് സെന്ററിലും മറ്റും ജോലിക്കായി പേര് രജിസ്റ്റര്‍ ചെയ്തതിന്റെ സ്ലിപ്പുണ്ടായതായി തൃപ്പുണ്ണിത്തറ ഹില്‍പാലസ് സിഐ ബിജു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എറണാകുളത്തു തന്നെയുള്ള ബന്ധുക്കളും നാട്ടുകാരായ രണ്ടു പേരും എത്തിയാണ് മൃതദേഹം ശ്രീജേഷിന്റേതാണെന്ന് ഉറപ്പിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കളും എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. പിതാവ് വേണുഗോപാലന്‍ നായര്‍ രണ്ടു വര്‍ഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ഏക സഹോദരി അമ്പിളി തളിപ്പറമ്പിലെ ഭര്‍തൃവീട്ടിലാണ് താമസിക്കുന്നത്. അവിവാഹിതനാണ് ശ്രീജേഷ്. ഇന്‍ക്വസ്റ്റിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, Kerala, Death, Railway-track, Youth, Police, Deadbody, Postmortem, Youth found dead on railway track
< !- START disable copy paste -->