Join Whatsapp Group. Join now!
Aster MIMS 10/10/2023

ഈട്ടിത്തടികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍; 14 തടിക്കഷ്ണങ്ങള്‍ കണ്ടെടുത്തു, കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തു

ഈട്ടിടികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ ബെള്ളച്ചേരിയിലെ പി ശ്രീധരന്‍ (47), സഹായി Kasaragod, Kerala, news, Mulleria, Top-Headlines, arrest, Tree wood smuggling; 2 arrested
മുള്ളേരിയ: (www.kasargodvartha.com 01.07.2019) ഈട്ടിടികള്‍ മോഷ്ടിച്ചുകടത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. അഡൂര്‍ ബെള്ളച്ചേരിയിലെ പി ശ്രീധരന്‍ (47), സഹായി കുര്‍ണൂരിലെ ടി ഗണേശന്‍ (40) എന്നിവരെയാണ് ആദൂര്‍ സി ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മെയ് 29 ന് അഡൂര്‍ ഓലക്കൊച്ചിയിലെ മഹാലക്ഷ്മി (76)യുടെ പറമ്പില്‍ നിന്നാണ് മൂന്ന് കൂറ്റന്‍ ഈട്ടിത്തടികള്‍ മോഷണം പോയത്.

ഇതില്‍ നിന്നും മുറിച്ചു കഷണങ്ങളാക്കിയ 14 തടിക്കഷണങ്ങള്‍ കണ്ടെടുത്തു. മരം കടത്താനുപയോഗിച്ച ലോറിയും പിടിച്ചെടുത്തു. പട്ടയം നല്‍കുമ്പോള്‍ കൈമാറാതെ റിസര്‍വ് ചെയ്ത മരങ്ങളാണ് സംഘം മുറിച്ചുകടത്തിയത്. മോഷണ വിവരം ശ്രദ്ധയില്‍പെട്ടതോടെ വില്ലേജ് ഓഫീസര്‍ക്കു പരാതി നല്‍കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ എ ബിന്ദു പരാതി അന്വേഷിക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഗണേശന്റെ ഉടമസ്ഥതയിലുള്ള ഇഷ്ടിക നിര്‍മാണ സ്ഥാപനത്തില്‍ നിന്നു ഒമ്പത് കഷണവും പള്ളത്തിങ്കാലിലെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് അഞ്ച് കഷണം തടികളും കണ്ടെടുത്തു. ഇനിയും മരങ്ങള്‍ കണ്ടെടുക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മരം മുറിച്ചു കടത്തിയതിന് ശ്രീധരനെതിരെ നേരത്തെയും കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പട്ടയഭൂമിയില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ മോഷ്ടിച്ചും ചെറിയ തുക നല്‍കി ഉടമസ്ഥരെ സ്വാധീനിച്ചും മുറിച്ചു വില്‍ക്കുന്ന വന്‍സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Mulleria, Top-Headlines, arrest, Tree wood smuggling; 2 arrested
  < !- START disable copy paste -->