Join Whatsapp Group. Join now!
Aster MIMS 10/10/2023

കാപ്പില്‍ ബീച്ചിലെ മാലിന്യക്കൂമ്പാരം നീക്കാന്‍ നടപടി

കാപ്പില്‍ ബീച്ചിലെ മാലിന്യക്കൂമ്പാരം നീക്കാന്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി ടി പി സി) നടപടി Kasaragod, Kerala, news, Uduma, Tourism, Took decision to clean Kappil beach
ഉദുമ: (www.kasargodvartha.com 16.07.2019) കാപ്പില്‍ ബീച്ചിലെ മാലിന്യക്കൂമ്പാരം നീക്കാന്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി ടി പി സി) നടപടി സ്വീകരിച്ചു. കാപ്പില്‍ - ബേവൂരി ബീച്ചുകളിലെ ശുചീകരണത്തിന് സ്ഥിരമായി മൂന്ന് ക്ലീന്‍ സെസ്റ്റിനേഷന്‍ യൂണിറ്റ് അംഗങ്ങളെ നിയമിക്കാനും വരും നാളുകള്‍ ബീച്ച് മാലിന്യ മുക്തമായി സൂക്ഷിക്കാനും നടപടി സ്വീകരിച്ചതായി പ്രസിഡന്റ് ബിജു രാഘവന്‍ അറിയിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്ലീന്‍ ഡെസ്റ്റിനേഷന്‍ യൂണിറ്റ് അംഗങ്ങള്‍ക്ക് പുറമെ കാപ്പില്‍ ബേവൂരി ഭാഗത്തെ
നക്ഷത്ര ഹോട്ടലുകളിലെ ജീവനക്കാരുടെ സഹകരണവും ഡി ടി പി സി തേടിയിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന ബീച്ച് ശുചീകരണ പ്രവൃത്തിയോട്  സഹകരിക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പങ്കെടുക്കാമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Tourism, Took decision to clean Kappil beach
  < !- START disable copy paste -->