Join Whatsapp Group. Join now!
Aster MIMS 10/10/2023

ജി എസ് ടിയും പ്ലാസ്റ്റിക് നിരോധനവും; പാഴ് വസ്തുക്കള്‍ കുമിഞ്ഞുകൂടുന്നു, സ്‌ക്രാപ്പ് വ്യാപാരികള്‍ 48 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തും

പാഴ് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ 18 ശതമാനം ജി എസ് ടി ഏര്‍പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച 48 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ട് Kasaragod, Kerala, news, Press meet, Top-Headlines, Scrap merchants conducting Strike for 48 hours
കാസര്‍കോട്: (www.kasargodvartha.com 08.07.2019) പാഴ് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ 18 ശതമാനം ജി എസ് ടി ഏര്‍പെടുത്തിയതില്‍ പ്രതിഷേധിച്ച് 10, 11 തിയ്യതികളിലായി 48 മണിക്കൂര്‍ സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിട്ട് സൂചനപണിമുടക്ക് നടത്തുമെന്ന് സ്‌ക്രാപ്പ് വ്യാപാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ പ്ലാസ്റ്റിക്ക് നിരോധനവും ജി എസ് ടിയുടെ കടന്നുവരവും കുടിയപ്പോള്‍ വഴിയരികില്‍ നിന്ന് ശേഖരിച്ചിരുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള പാഴ് വസ്തുക്കള്‍ മാലിന്യ കൂമ്പാരമായി മാറി. സംഘടനയുടെ ഇടപെടല്‍ കാരണം ടാക്‌സ് 18 ശതമാനത്തില്‍ നിന്ന് അഞ്ചിലേക്ക് ചുരുക്കിയെങ്കിലും റീസൈക്കിള്‍ ചെയ്യുന്നവര്‍ക്ക് 18 ശതമാനം ടാക്‌സ് നില നിര്‍ത്തി ഈ മേഖലയെ തളര്‍ത്തുകയാണ്.


ഇതു കാരണം വീണ്ടും ആര്‍ക്കും വേണ്ടാത്ത പാഴ് വസ്തുക്കള്‍ ഇനി
വഴിയരികില്‍ കുമിഞ്ഞ് കൂടുവാന്‍ ഇടയാക്കും. പാഴ് വസ്തുക്കളെ പൂര്‍ണമായും ടാക്‌സില്‍ നിന്ന് ഒഴിവാക്കുക, പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുക, ലൈസന്‍സ് സുതാര്യമാക്കുക, വ്യാപാരികള്‍ക്ക് സബ്‌സിഡിയോടു കൂടിയ വായ്പ അനുവദിക്കുക, ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ആരോഗ്യ- വിദ്യാഭ്യാസ പരിരക്ഷക്കും കുടുംബക്ഷേമത്തിനും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക, പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുക, അന്യ രാജ്യങ്ങളില്‍ നിന്നുള്ള പാഴ് വസ്തുക്കളുടെ ഇറക്കുമതി അവസാനിപ്പിക്കുക, റീസൈക്ലിംഗ് ചെയ്യാനാവാത്ത പ്ലാസ്റ്റിക്- സിന്തറ്റിക്ക് കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ നിരോധിക്കുക തുടങ്ങിയ 10 ലധികം ആവശ്യങ്ങള്‍ സംഘടന സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ഹനീഫ ബേവിഞ്ച, ഇബ്രാഹിം ചെമ്മനാട്, മുഹമ്മദ് കുഞ്ഞി ബേവിഞ്ച, ഖാദര്‍, ഹബീബ് റഹ് മാന്‍, ബഷീര്‍ നുള്ളിപ്പാടി, കെ പി കുര്യന്‍, വി വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press meet, Top-Headlines, Scrap merchants conducting Strike for 48 hours
  < !- START disable copy paste -->