കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേരളത്തിലെ എം പിമാരെ വിളിച്ച് യോഗം നടത്താത്ത മുഖ്യമന്ത്രിയുടെ നടപടി ദാര്‍ഷ്ട്യത്തിനുദാഹരണമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേരളത്തിലെ എം പിമാരെ വിളിച്ച് യോഗം നടത്താത്ത മുഖ്യമന്ത്രിയുടെ നടപടി ദാര്‍ഷ്ട്യത്തിനുദാഹരണമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: (www.kasargodvartha.com 07.07.2019) നാടിന്റെ വികസനത്തിന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ എത്തിക്കുവാന്‍ കേരളത്തിലെ എംപിമാരെ വിളിച്ച് യോഗം നടത്താത്ത നടപടി മുഖ്യമന്ത്രിയുടെ ദാര്‍ഷ്ട്യത്തിന്നുദാഹരണമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി അഭിപ്രായപ്പെട്ടു. നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ചിറപ്പുറത്ത് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട് ടി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ വി ശശികുമാര്‍, സ്വാതന്ത്രസമര സേനാനി കെ ആര്‍ കണ്ണന്‍, ബൂത്ത് കമ്മിറ്റി പ്രസിഡണ്് കെ പി സുമേഷ് എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കെ വി അശ്വതി രാജ്, സി അനുരേഖ, കെ ആര്‍ തിര എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

മണ്ഡലം സെക്രട്ടറി സി വിദ്യാധരന്‍ സ്വാഗതവും കെ പി രാജു നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Rajmohan Unnithan MP against Pinarayi Vijayan
  < !- START disable copy paste -->