Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ ബൈക്കിലിടിച്ച് പിറകിലിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്കോടിച്ച യുവാവിന് ഗുരുതരം

കാര്‍ ബൈക്കിലിടിച്ച് പിറകിലിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാലിലെ Kasaragod, Kerala, news, Top-Headlines, Death, Student, Plus two student died in Bike accident
കാസര്‍കോട്: (www.kasargodvartha.com 09.07.2019) കാര്‍ ബൈക്കിലിടിച്ച് പിറകിലിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാലിലെ മുഹമ്മദ്-ഫാത്വിമ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയുമായ നുഅ്മാന്‍ (17) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കുമ്പള പെര്‍വാഡ് പെട്രോള്‍ പമ്പ് ജീവനക്കാരനായ മൊഗ്രാലിലെ മുനാസിറിനാണ് (22) ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂരിലെ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്. കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ പിറകില്‍ നിന്നും തെറിച്ചുവീണ നുഅ്മാനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഷാനു (ഡിഗ്രി വിദ്യാര്‍ത്ഥി, ചിന്മയ കോളജ്), ഷിഫാന, ഷമീന. മൂത്ത സഹോദരന്‍ കലന്തര്‍ ഒരു വര്‍ഷം മുമ്പ് അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Student, Plus two student died in Bike accident
  < !- START disable copy paste -->