Join Whatsapp Group. Join now!
Aster MIMS 10/10/2023

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച; തെളിവുകള്‍ നശിപ്പിച്ചും വളരെ ആസൂത്രിതമായും പ്രതികള്‍ നടത്തിയ കവര്‍ച്ചാ കേസ് വെറും 17 ദിവസത്തിനുള്ളില്‍ തെളിയിച്ച് പ്രതികളെ വിലങ്ങണിയിച്ച ഡി വൈ എസ് പി കെ വി വേണുഗോപാലിനും എസ് ഐ ബിനു മോഹനും ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

തെളിവുകള്‍ നശിപ്പിച്ചും വളരെ ആസൂത്രിതമായും പ്രതികള്‍ നടത്തിയ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച വെറും 17 ദിവസത്തിനുള്ളില്‍ തെളിയിച്ച് Kerala, news, Top-Headlines, DYSP, Robbery, case, Investigation, Pazhayangadi Jewellery robbery case: Badge of Honor for DYSP KV Venu Gopal and SI Binu Mohan
തളിപ്പറമ്പ്: (www.kasargodvartha.com 09.07.2019) തെളിവുകള്‍ നശിപ്പിച്ചും വളരെ ആസൂത്രിതമായും പ്രതികള്‍ നടത്തിയ പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച വെറും 17 ദിവസത്തിനുള്ളില്‍ തെളിയിച്ച് പ്രതികളെ വിലങ്ങണിയിച്ച അന്നത്തെ തളിപ്പറമ്പ് ഡി വൈ എസ് പിയും ഇപ്പോള്‍ തലശ്ശേരി ഡി വൈ എസ് പിയുമായ കെ വി വേണുഗോപാല്‍, എസ് ഐ ബിനു മോഹനും ഡി ജി പിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചു.

2018 ജൂണ്‍ എട്ടിന് വെള്ളിയാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍ കക്കാട് സ്വദേശി എ പി ഇബ്രാഹിമിന്റെ പഴയങ്ങാടിയിലുളള അല്‍ ഫത്തീബി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. 2.880 കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷ്ട്ടാക്കള്‍ കവര്‍ച്ച ചെയ്തു കൊണ്ടുപോയത്. ജീവനക്കാര്‍ പള്ളിയിലേക്ക് പോയ സമയത്താണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. കേസുമായി ബന്ധപ്പെട്ട് പുതിയങ്ങാടി സ്വദേശികളായ റഫീഖ് (42), നൗഷാദ് (38) എന്നിവരെയാണ് വെറും 17 ദിവസത്തിനകം അറസ്റ്റു ചെയ്തത്.

കേസില്‍ ആകെ പോലീസിന് തുമ്പായി ലഭിച്ചത് സി സി ടി വി ദൃശ്യം മാത്രമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇതോടെ സംഭവസമയത്ത് സ്ഥലത്തുകൂടി കടന്നു പോയ 4,000 ത്തോളം ഇരുചക്ര വാഹനങ്ങളാണ് പോലീസ് പരിശോധിച്ചത്. ഇതില്‍ നിന്നുമാണ് പ്രതികളെ പോലീസ് വലയിലാക്കിയത്. കസ്റ്റഡിയിലെടുത്ത് രണ്ട് ദിവസത്തെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ആദ്യം പ്രതികള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ചോദ്യങ്ങള്‍ക്കൊക്കെ കള്ളം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറിയെങ്കിലും കെ വി വേണുഗോപാലന്റെയും സംഘത്തിന്റെയും ചാട്ടുളി പോലുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒടുവില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

നേരത്തെ നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച് കെ വി വേണുഗോപാല്‍ മുഖ്യമന്ത്രിയുടെയടക്കം പ്രത്യേക ബഹുമതിക്കര്‍ഹനായിരുന്നു. പട്ടാപ്പകല്‍ ജനമധ്യത്തില്‍ നടന്ന കവര്‍ച്ചയെന്ന നിലയില്‍ സംസ്ഥാനത്തെ ഞെട്ടിച്ച കേസിലെ പ്രതികളെ വെറും ദിവസങ്ങള്‍ കൊണ്ട് അറസ്റ്റു ചെയ്ത കെ വി വേണുഗോപാലിന് അന്നുതന്നെ അഭിനന്ദനപ്രവാഹമുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, DYSP, Robbery, case, Investigation, Pazhayangadi Jewellery robbery case: Badge of Honor for DYSP KV Venu Gopal and SI Binu Mohan
  < !- START disable copy paste -->