Join Whatsapp Group. Join now!
Aster MIMS 10/10/2023

38 ജീവനക്കാരില്‍ 30 പേരും കല്യാണത്തിനുപോയി; ജനങ്ങളെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍, കാഞ്ഞങ്ങാട് നഗരസഭാ ഓഫീസ് വിവാദത്തില്‍

38 ജീവനക്കാരില്‍ 30 പേരും കല്യാണത്തിനുപോയതോടെ കാഞ്ഞങ്ങാട് നഗരസഭയില്‍ ജനങ്ങളെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. തിങ്കളാഴ്ച Kasaragod, Kerala, news, Kanhangad, Top-Headlines, Kanhangad, Municipality, Officers went to Wedding; Kanhangad Municipality in Controversy
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.07.2019) 38 ജീവനക്കാരില്‍ 30 പേരും കല്യാണത്തിനുപോയതോടെ കാഞ്ഞങ്ങാട് നഗരസഭയില്‍ ജനങ്ങളെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നഗരസഭ ആരോഗ്യവിഭാഗത്തിലെ ജീവനക്കാരന്റെ മകളുടെ കല്യാണമായിരുന്നു തിങ്കളാഴ്ച. കല്യാണത്തിനായി 12.30 മണിയോടെ നഗരസഭ ജീവനക്കാര്‍ ഒന്നടങ്കം ഓഫീസില്‍ നിന്നും പോവുകയായിരുന്നു. വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രമാണ് നഗരസഭയിലെ ജോലി കഴിഞ്ഞ് പോകാമെന്ന് തീരുമാനിച്ചത്.

3.30 മണിയോടെയാണ് ആഘോഷങ്ങള്‍ കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തിയത്. ഇതിനിടയില്‍ ഓഫീസിലെത്തിയ പൊതുജനം കാര്യം സാധിക്കാനാകാതെ തിരിച്ചുപോവുകയായിരുന്നു. അതേസമയം നഗരസഭയിലെ പൊളിച്ചു മാറ്റിയ കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ ഭൂരിപക്ഷം ജീവനക്കാരും പോയെന്നാണ് സെക്രട്ടറി പറയുന്നത്. ഇതിനിടയില്‍ ചിലര്‍ കല്യാണത്തില്‍ പങ്കെടുത്തതായി അറിയാന്‍ കഴിഞ്ഞുവെന്നും സെക്രട്ടറി പറയുന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ ജീവനക്കാരുടെ ഈ നടപടി വിവാദത്തിലായിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Kanhangad, Municipality, Officers went to Wedding; Kanhangad Municipality in Controversy
  < !- START disable copy paste -->