Join Whatsapp Group. Join now!
Aster MIMS 10/10/2023

നീലേശ്വരത്തെ ക്ഷേത്രകവര്‍ച്ച; പ്രതികള്‍ തമ്മില്‍ പരിചയപ്പെട്ടത് ജയിലില്‍വെച്ച്

പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നീലേശ്വരം ആലിങ്കീഴിലെ പ്രഭാകരന്‍ Kasaragod, Kerala, news, Neeleswaram, Top-Headlines, Temple, Jail, Crime, Neeleshwaram Temple robbery; accused met from from Jail
നീലേശ്വരം: (www.kasargodvartha.com 09.07.2019) പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നീലേശ്വരം ആലിങ്കീഴിലെ പ്രഭാകരന്‍ (38), പ്രകാശന്‍ (40), കൊല്ലം സ്വദേശിയായ ദീപേഷ് (34) എന്നിവര്‍ തമ്മില്‍ പരിചയപ്പെട്ടത് ജയിലില്‍വെച്ചാണെന്ന് പോലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ മൂവരും ജയിലില്‍ ഒരുമിച്ചതോടെയാണ് സുഹൃത്തുക്കളായത്. തുടര്‍ന്ന് ജയിലില്‍ നിന്നുമിറങ്ങിയ സമയം കവര്‍ച്ചയ്ക്ക് പദ്ധതിയിടുകയായിരുന്നു.

ശനിയാഴ്ച രാത്രി വിളക്കുവയ്ക്കാനായി തുറന്ന നേരത്താണ് ക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് പ്രഭാകരനും ദീപുവും നീലേശ്വരത്ത് കവര്‍ച്ച നടത്തണമെന്ന് ആലോചന നടത്തിയിരുന്നു. തീരുമാനമെടുത്തശേഷം ഇരുവരും പ്രകാശന്‍ ചീട്ടുകളിക്കുകയായിരുന്ന സ്ഥലത്തെത്തി പദ്ധതി വെളിപ്പെടുത്തി. ഇതോടെ മൂവരും ഒന്നിച്ച് വെള്ളിയാഴ്ച രാത്രി ചീര്‍മക്കാവില്‍ കയറാന്‍ തീരുമാനിച്ചു. തുടര്‍ന്ന് പ്രകാശന്റെ സ്‌കൂട്ടറില്‍ മൂവരും രാത്രി ക്ഷേത്രത്തിനടുത്തെത്തി. സ്‌കൂട്ടര്‍ കുറച്ചുദൂരെ പാര്‍ക്കുചെയ്ത് പ്രകാശന്‍ സ്‌കൂട്ടറിനടുത്തുതന്നെ നിന്നു. മറ്റുരണ്ടുപേരും ക്ഷേത്രത്തിലേക്ക് നീങ്ങി.

മുന്‍കൂട്ടായിക്കാരന്‍ എന്നനിലയില്‍ ക്ഷേത്രത്തിന്റെ മുക്കും മൂലയും പരിചയമുള്ള പ്രഭാകരന്റെ നേതൃത്വത്തില്‍ പിഴവില്ലാതെ മോഷണം നടത്തിയശേഷം സ്‌കൂട്ടറില്‍തന്നെ കടന്നുകളയുകയായിരുന്നു. ക്ഷേത്രത്തെ കുറിച്ച് ശരിക്കും അറിയാവുന്ന ആളുകളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പോലീസിന് തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. സി സി ടി വി ക്യാമറയില്‍പോലും പെടാതെ അതിവിദഗ്ദ്ധമായാണ് ഇവര്‍ ക്ഷേത്രത്തിനകത്തെത്തിയത്. മോഷ്ടാക്കളുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കുകയും പ്രഭാകരനെ പിടികൂടി ചോദ്യം ചെയ്തതോടെ മോഷണം തെളിയുകയായിരുന്നു. പിന്നീട് കൂട്ടാളികളെയും പിടികൂടുകയായിരുന്നു.

എം എസ് പ്രഭാകരന്‍ നേരത്തെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചന്ദനമോഷണക്കേസുകളില്‍ പ്രതിയായിരുന്നു. പ്രകാശനും വിവിധ കേസുകളില്‍ പെട്ടിട്ടുണ്ട്. ദീപക് സുരേന്ദ്രന്‍ എന്ന ദീപുവും സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു.

Related News:
നീലേശ്വരം ചീര്‍മക്കാവ് ക്ഷേത്രകവര്‍ച്ച; 24 മണിക്കൂറിനുള്ളില്‍ 3 പ്രതികളും അറസ്റ്റില്‍, പിടിയിലായത് നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികള്‍, സ്വര്‍ണം മംഗളൂരുവില്‍ വില്‍ക്കാനുള്ള പദ്ധതി പാളി




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Temple, Jail, Crime, Neeleshwaram Temple robbery; accused met from from Jail
  < !- START disable copy paste -->