Join Whatsapp Group. Join now!
Aster MIMS 10/10/2023

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വവും; മുസ്ലിം ലീഗ് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും, ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്തി സൈ്വര്യജീവിതത്തിന് അവസരമുണ്ടാക്കണമെന്ന് ആവശ്യം

സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വത്തിനുമെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ Kasaragod, Kerala, news, Muslim-league, Police, Top-Headlines, March, Muslim league will be conduct march to Police chief's office
കാസര്‍കോട്: (www.kasargodvartha.com 15.07.2019) സംഘ്പരിവാര്‍ അഴിഞ്ഞാട്ടവും പോലീസ് നിഷ്‌ക്രിയത്വത്തിനുമെതിരെ മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ചൂരി ലീഗ് ഓഫീസ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും.

കാസര്‍കോടിന്റെയും മധൂര്‍ പഞ്ചായത്തിന്റെയും വിവിധ പ്രദേശങ്ങളില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന് നേരെ സംഘ്പരിവാര്‍ നടത്തി വരുന്ന അക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കുക, രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങള്‍ക്ക് സമാധാനം ഉറപ്പ് വരുത്തി സൈ്വര്യജീവിതത്തിന് അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. ആവശ്യങ്ങളില്‍ നടപടിയില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Police, Top-Headlines, March, Muslim league will be conduct march to Police chief's office
  < !- START disable copy paste -->