കാസര്‍കോട്: (www.kasargodvartha.com 12.07.2019) ഒരു പാവാടച്ചരട് പോലെയുള്ള കേരളത്തെ ക്വാറി മാഫിയകളും പ്രമാണിമാരും ദുരന്തഭൂമിയാക്കുകയാണെന്നും കിഴക്കന്‍മല പൊട്ടിച്ചാല്‍ കുടിവെള്ളത്തിനായി പോലും കേഴേടിവരുമെന്നും വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ അഭിപ്രായപ്പെട്ടു. പരപ്പ മുണ്ടത്തടം ക്വാറിയും ക്രഷറും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സാധുജനപരിഷത്തും ജനകീയ സമരസമിതിയും കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുരേഷ്.
മലനാടും ഇടനാടും തീരപ്രദേശവുമടങ്ങുന്ന കേരളം അനുഭവിക്കാന്‍ പോകുന്നത് വലിയ ദുരന്തമാണ്. 48 നദികള്‍ പടിഞ്ഞാറോട്ടൊഴുകുന്ന കേരളത്തില്‍ നദികള്‍ ഉത്ഭവിക്കുന്ന കിഴക്കുള്ള മലകള്‍ പൊളിക്കുകയാണ് ചെയ്യുന്നത്. ദേശീയപാതയ്ക്കും വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും പുലിമുട്ടിനും വരെ കരിങ്കല്ലുകള്‍ പാറ പൊട്ടിച്ച് കൊണ്ടുപോകുമ്പോള്‍ ഇതിന്റെ ദുരന്തം വരുംതലമുറയാണ് കാത്തിരിക്കുന്നത്. ഇന്നത്തെ ചെന്നൈ നഗരം മുമ്പ് നൂറിലധികം ചതുപ്പ്‌നിലങ്ങളുണ്ടായിരുന്ന പ്രദേശമാണ്. പിന്നീട് ഇവയെല്ലാം നികത്തി വലിയ ഫ്‌ളാറ്റുകളും മറ്റും ഉണ്ടാക്കിയപ്പോള്‍ അവിടെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. വലിയൊരു മഴ പെയ്തപ്പോള്‍ 15 ദിവസമാണ് അവിടുത്തെ ജനങ്ങള്‍ ദുരിതത്തിലായത്. അവിടുത്തെ പ്രമാണികള്‍ക്ക് വരെ ഹെലികോപ്റ്റര്‍ വഴിയാണ് ഭക്ഷണമെത്തിച്ചത്.
ഒരു മാസം മഴ പെയ്യാതിരുന്നപ്പോള്‍ ചെന്നൈയിലും തമിഴ്‌നാട്ടിലും കടുത്ത വരള്‍ച്ചയാണ് ഉണ്ടായത്. ട്രെയിനില്‍ വെള്ളമെത്തിച്ചാണ് അവിടുത്തെ ജനങ്ങളുടെ ദാഹം തീര്‍ത്തത്. കാസര്‍കോട് കലക്ട്രേറ്റില്‍ സര്‍വ്വകക്ഷി യോഗത്തില്‍ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ തന്നെയായിരിക്കാം തീരുമാനമെടുക്കുക. ഈ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്ന വെള്ളം പോലും കിട്ടാത്ത അവസ്ഥയായിരിക്കും ഇനിയുണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വിദ്യാനഗറില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റിന് സമീപം പോലീസ് തടഞ്ഞു. സാധുജനപരിഷത്ത് ജില്ലാ പ്രസിഡണ്ട് ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. അനീഷ് പയ്യന്നൂര്‍, രാധ വിജയന്‍, നോബിള്‍ ആലക്കോട്, വിനയന്‍, കെ രഞ്ജിത്ത്, കിഷോര്‍, ജോണ്‍സണ്‍, സരീഷ് പയ്യന്നൂര്‍, സി ശ്രീരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Collectorate, March, Mundathadam Quarry issue; Collectorate march conducted
< !- START disable copy paste -->