Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒരു നാടിനാവശ്യമായ കുടിവെള്ള പദ്ധതി നിലച്ചിട്ട് കാലമേറെ; ഇന്നും നടപടിയില്ല, ഈ വാര്‍ത്ത ഭൂഗര്‍ഭജലം തീരുന്ന കാസര്‍കോട്ടു നിന്നും

ഒരു നാടിനാവശ്യമായ കുടിവെള്ള പദ്ധതി നിലച്ചിട്ട് കാലമേറെയായി. മൊഗ്രാലിലെ കാടിയംകുളം ശുദ്ധജല പദ്ധതിയാണ് ഇന്നും നിലച്ചിരിക്കുന്നത്. Kasaragod, Kerala, news, Top-Headlines, water, Mogral Kadiyamkulam project in dilemma
കാസര്‍കോട്: (www.kasargodvartha.com 07.07.2019) ഒരു നാടിനാവശ്യമായ കുടിവെള്ള പദ്ധതി നിലച്ചിട്ട് കാലമേറെയായി. മൊഗ്രാലിലെ കാടിയംകുളം ശുദ്ധജല പദ്ധതിയാണ് ഇന്നും നിലച്ചിരിക്കുന്നത്. 2001 ലാണ് കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന മൊഗ്രാല്‍   പ്രദേശത്തുകാര്‍ ഈ പദ്ധതിയില്‍ വളരെയേറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. പദ്ധതിക്കാവശ്യമായ കിണറും ഷെഡ്ഡും പണിതതിനു ശേഷമാണ് ഫണ്ടിന്റെ അപര്യാപ്തതമൂലം പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചത്.

പിന്നീടങ്ങോട്ട് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നാട്ടുകാരും സന്നദ്ധസംഘടനകളുമൊക്കെ ബന്ധപ്പെട്ടവരെ സമീപിച്ചുവെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇന്നിപ്പോള്‍ കാടുമൂടി കിടക്കുകയാണ് ഈ പദ്ധതി പ്രദേശം. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ഒരു വര്‍ഷമായി നടന്നു വരുന്ന കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ വെള്ളം ഈ പദ്ധതി പ്രദേശമായ കാടിയംകുളത്തില്‍ നിന്നാണ് ഉപയോഗപ്പെടുത്തുന്നത്. പദ്ധതി പൂര്‍ത്തിയാക്കാനായാല്‍ വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം നേരിടുന്ന മൊഗ്രാലിലെ പ്രദേശങ്ങളിലേക്കും, സ്‌കൂളിലേക്കും അത് ഏറെ പ്രയോജനപ്പെടും. അതിനായി അധികൃതര്‍ എത്രയും പെട്ടെന്ന് ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, water, Mogral Kadiyamkulam project in dilemma
  < !- START disable copy paste -->