Join Whatsapp Group. Join now!
Aster MIMS 10/10/2023

വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി 15 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു

വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി 15 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. സീതാംഗോളിയിലെ ഫൈസല്‍ എന്ന ടയര്‍ Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Kumbala, Many case accused arrested Under KAPPA Act
കുമ്പള: (www.kasargodvartha.com 02.07.2019) വധശ്രമം, കഞ്ചാവ് കടത്ത് തുടങ്ങി 15 ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. സീതാംഗോളിയിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസലിനെ (39) യാണ് കുമ്പള എസ് ഐ എ. സന്തോഷ് കുമാര്‍ അറസ്റ്റു ചെയ്തത്. രണ്ടു മാസം മുമ്പ് ബേക്കൂര്‍ സ്വദേശിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് മര്‍ദിച്ച് മുട്ടം റെയില്‍വെ ഗേറ്റിന് സമീപം ഉപേക്ഷിച്ചിരുന്നു. ഈ കേസില്‍ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനിടെയാണ് കാപ്പ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

തട്ടിക്കൊണ്ട് പോകല്‍, കഞ്ചാവ് കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, ആലപ്പുഴ സ്റ്റേഷനുകളില്‍ ഫൈസലിനെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Police, Kumbala, Many case accused arrested Under KAPPA Act
  < !- START disable copy paste -->