city-gold-ad-for-blogger

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ച പുരോഗമിക്കുന്നു, കെ പി സി സി രാജ്‌മോഹന്‍ ഉണ്ണിത്താന് മണ്ഡലത്തിന്റെ ചുമതല നല്‍കി

കാസര്‍കോട്: (www.kasargodvartha.com 08.07.2019) മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ച മുസ്ലിം ലീഗില്‍ സജീവമായി. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയാവാന്‍ കൂടുതല്‍ സാധ്യത. മണ്ഡലത്തിന് പുറത്തുള്ളയാളെന്നത് മാത്രമാണ് അദ്ദേഹത്തിനെതിരെയുണ്ടാകാനുള്ള ഒരു തടസവാദം. അതേസമയം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നിവരുടെ പേരുകളും സജീവമായി പരിഗണിക്കാനായി നിര്‍ദേശിച്ചിട്ടുണ്ട്.

മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ യൂത്ത് ലീഗും എ കെ എം അഷ്‌റഫിന് വേണ്ടി വാദിക്കുന്നുണ്ട്. മണ്ഡലത്തില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്ന വികാരത്തിലാണ് മഞ്ചേശ്വരത്തെ ലീഗ് പ്രവര്‍ത്തകര്‍. മഞ്ചേശ്വരത്തെ യു ഡി എഫിന്റെ സാധ്യതകളും ആശങ്കകളും കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് മുസ്ലീംലീഗ്. ഈ മാസം അവസാനത്തോടെ പഞ്ചായത്ത് തല കണ്‍വെന്‍ഷനുകള്‍ തുടങ്ങും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വേണ്ടി പ്രത്യേക ടീമിനെ നിയോഗിക്കാനാണ് തീരുമാനം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ചുമതല കെ പി സി സി സംസ്ഥാന നേതൃത്വം രാജ്‌മോഹന്‍ ഉണ്ണിത്താന് ഏല്‍പിച്ചിട്ടുണ്ട്. പ്രചരണമുള്‍പെടെയുള്ള കാര്യങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നിര്‍ദേശ പ്രകാരമായിരിക്കും നടക്കുക.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ്: മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ച പുരോഗമിക്കുന്നു, കെ പി സി സി രാജ്‌മോഹന്‍ ഉണ്ണിത്താന് മണ്ഡലത്തിന്റെ ചുമതല നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Manjeshwaram, Muslim-league, Rajmohan Unnithan, Manjeshwaram by election: Discussion continue on Muslim League
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia