കാസര്‍കോട്: (www.kasargodvartha.com 03.07.2019) മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അനുമതി തേടിയ ശേഷം മാത്രമേ രാജിവെക്കുകയുള്ളൂവെന്ന് കാസര്‍കോട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നഗരസഭയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പലതും അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു. നഗരസഭ ഭരണസമിതി അംഗങ്ങള്‍ തട്ടുകടക്കാരില്‍ നിന്നും മാസപ്പടി വാങ്ങുന്നുവെന്ന പ്രചരണം ചിരിച്ചുതള്ളുന്നതായും അദ്ദേഹം പറഞ്ഞു. മറ്റേതെങ്കിലും നഗരസഭയില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടാകാം. എന്നാല്‍ കാസര്‍കോട്ട് ഇങ്ങനെയൊരു സംഭവം ആദ്യമായി കേള്‍ക്കുകയാണ്. നഗരസഭ ഉദ്യോഗസ്ഥര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനില്‍ കാസര്‍കോട് ജില്ലയുടെ പ്രതിനിധിയായി ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ സെപ്തംബര്‍ അവസാനം നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കേണ്ടി വരും. ഇക്കാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂ. നിയമസഭ- ലോക്‌സഭ അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും മാത്രമാണോ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുള്ളതെന്ന കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അഭിപ്രായമറിയാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി വിധിയുടെ അനുകൂലമായാല്‍ രാജിക്കാര്യം വേണ്ടിവരില്ല. വരുന്ന ആഴ്ച തന്നെ കോടതി വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
നഗരത്തിലെ തട്ടുകടകള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ചാല്‍ പലരുടെയും ജീവിതോപാധി തന്നെ ഇല്ലാതാകും. അതുകൊണ്ടാണ് നടപടി കര്‍ശനമാക്കാത്തത്. കാസര്‍കോട് നഗരസഭ പരിധിയില്‍ 136 വഴിയോര കച്ചവടക്കാര്‍ക്ക് നഗരസഭ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതില്‍ 60 പേരെ പുനരധിവസിപ്പിക്കുന്നതിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ദേശീയ നഗര ഉപജീവന ദൗത്യം (എന്‍ യു എല്‍ എം) പ്രകാരം 37 ലക്ഷം രൂപയുടെ പദ്ധതി നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ സാങ്കേതിക അനുമതി ലഭ്യമാകുന്നതോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കും. ഘട്ടം ഘട്ടമായി വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനാണ് തീരുമാനം. 60 ഓളം പേരെ മാറ്റിസ്ഥാപിച്ചാല്‍ എം ജി റോഡിലെ ഗതാഗതതടസം പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ചെറിയ വാടക നിശ്ചയിച്ചുകൊണ്ടായിരിക്കും വഴിയോര കച്ചവടക്കാര്‍ക്ക് സ്റ്റാളുകള്‍ അനുവദിക്കുകയെന്നും കെ എം അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Municipality, Muslim-league, KM Abdul Rahman about his resign
< !- START disable copy paste -->