കാസര്‍കോട്: (www.kasargodvartha.com 16.07.2019) തെക്കില്‍- പെരുമ്പള- കാസര്‍കോട് ബൈപാസ് റോഡ് ഇല്ലാതാക്കാന്‍ ലീഗുകാര്‍ വ്യാജ പ്രചരണവുമായി രംഗത്തിറങ്ങിയതായി കെ കുഞ്ഞിരാമന്‍ എം എല്‍ എ ആരോപിച്ചു. ബൈപാസ് റോഡ് പദ്ധതി ഇതുവരെ ഉപേക്ഷിച്ചിട്ടില്ലെന്നും എം എല്‍ എ അറിയിച്ചു. ഉദുമ മണ്ഡലത്തില്‍ അനുവദിച്ച ഒരു പ്രവൃത്തി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സ്ഥലം ലഭിക്കാത്തത് കൊണ്ടാണ് ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാകാത്തതെന്ന വസ്തുത മറച്ച് വെച്ചാണ് മുസ്ലിംലീഗുകാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാര്‍ത്താസമ്മേളനം നടത്തിയും ആക്ഷേപം ഉന്നയിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കാന്‍ സന്നദ്ധമാവുകയാണ് വേണ്ടത്. അതിന് തയ്യാറായാല്‍ ഇതേ ബൈപ്പാസ് രണ്ട് മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടിയുമായി മുന്നോട്ട് പോകും. സങ്കുചിത രാഷ്ട്രീയം മാറ്റിവച്ചു വികസനം എല്ലാവര്‍ക്കും വേണ്ടിയാണെന്ന സത്യം ബന്ധപ്പെട്ടവര്‍ മനസിലാക്കണം. എം എല്‍ എ എന്ന നിലയില്‍ നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന യാഥാര്‍ത്ഥ്യം ഉദുമ നിയോജക മണ്ഡലത്തിലെയും പ്രത്യേകിച്ച് ചെമ്മനാട് പഞ്ചായത്തിലെയും ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതാണ്. പല പ്രവൃത്തികളും ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. യാതൊരു രാഷ്ട്രീയ വിവേചനവും ഇതുവരെ കാണിച്ചിട്ടില്ലെന്നും കെ കുഞ്ഞിരാമന്‍ എം എല്‍ എ പ്രസ്താവനയില്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഉന്നയിച്ചത് കെ കുഞ്ഞിരാമനായിരുന്നു. ഇതിനെ തുടര്‍ന്ന് നബാര്‍ഡിന്റെ സഹായത്തോടെ ബൈപ്പാസ് നിര്‍മിക്കുന്നതിന് ഡി പി ആര്‍ തയ്യാറാക്കാന്‍ പ്രാഥമികാനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നു. മുസ്ലിം ലീഗ് നേതാവും ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ടുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ചെയര്‍മാനായും മുന്‍ പഞ്ചായത്തംഗം എ നാരായണന്‍ നായര്‍ കണ്‍വീനറുമായുള്ള കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ട് പോയത്. ബൈപാസ് റോഡുമായി ബന്ധപ്പെട്ട് എം എല്‍ എ ചെമ്മനാട് പഞ്ചായത്ത് ഓഫീസില്‍ നാലുതവണ യോഗം വിളിച്ചു ചേര്‍ത്തു. കിഫ്ബി മാനദണ്ഡപ്രകാരം റോഡിന് വീതി ലഭ്യമായാല്‍ മാത്രമേ ടെന്‍ഡര്‍ നടപടി തുടങ്ങാന്‍ സാധിക്കുകയുള്ളൂ. ആയതിനാല്‍ ബൈപാസ് റോഡ് കടന്നുപോകുന്ന ഭാഗങ്ങളില്‍ ദേശീയ പാതയ്ക്ക് സ്ഥലം നല്‍കിയ വ്യവസ്ഥയില്‍ തന്നെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനമായി. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് എം എല്‍ എ യോഗത്തില്‍ അറിയിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി അവരുടെ ഭൂമി നോട്ടിഫിക്കേഷന്‍ ചെയ്ത് നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുക ലക്ഷ്യമല്ലെന്നും ജനങ്ങള്‍ സ്വയം മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നുവന്നപ്പോള്‍ ചിലര്‍ രംഗത്ത് വരികയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഭൂമി വിലക്ക് തരാന്‍ സന്നദ്ധരായി വന്നവരെ വിലക്കി. പദ്ധതിയുടെ ഭാഗമായി ആരാധനാലയം പൊളിക്കുമെന്നായിരുന്നു കള്ള പ്രചാരണം. എന്നാല്‍ ആരാധാനാലയത്തിന് പ്രത്യേക പരിഗണന നല്‍കി ഈ ഭാഗത്ത് പത്തുമീറ്റര്‍ ചുരുക്കുകയാണ് ഡി പി ആറില്‍ ചെയ്തിട്ടുള്ളതെന്നും എം എല്‍ എ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, K.Kunhiraman MLA, MLA, Muslim-league, K Kunhiraman MLA against Muslim league on Thekkil-Perumbala bypass issue
< !- START disable copy paste -->