Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊതുമാപ്പ് കിട്ടിയിട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ സൗദി ജയിലുകളിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലും കുടുങ്ങി മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍; നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം

ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടും വിമാനടിക്കറ്റ് കിട്ടാത്തതിനാല്‍ സൗദി ജയിലുകളിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലും നാട്ടില്‍ News, Top-Headlines, Gulf, World, Indians trapped in Saudi Jail and Deportation centers; needed to take action
ദമ്മാം: (www.kasargodvartha.com 04.07.2019) ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയായിട്ടും വിമാനടിക്കറ്റ് കിട്ടാത്തതിനാല്‍ സൗദി ജയിലുകളിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലും നാട്ടില്‍ പോകാന്‍ കഴിയാതെ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

സൗദി അറേബ്യയില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിവിധ ജയിലുകളിലും, നാടുകടത്തല്‍ കേന്ദ്രങ്ങളിലുമായി മോചനം കാത്ത് കഴിയുന്നുണ്ട്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനസമയത്ത് നടന്ന നയതന്ത്രചര്‍ച്ചകള്‍ വഴി, റമദാന്‍ മാസത്തില്‍ 800 ലധികം ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് നല്‍കി നാട്ടിലേക്ക് തിരികെ അയക്കാന്‍ സൗദി ഭരണാധികാരികള്‍ ഉത്തരവിട്ടിരുന്നു. അതുപ്രകാരം ഇവര്‍ക്കൊക്കെ ഫൈനല്‍ എക്‌സിറ്റ് വിസയും അടിച്ചു കിട്ടി. എന്നാല്‍ സൗദി നിയമപ്രകാരം അധികാരികള്‍ ഒരാള്‍ക്ക് 1,100 റിയാല്‍ മാത്രമാണ് വിമാനടിക്കറ്റിനായി അനുവദിച്ചിട്ടുള്ളത്. ഇപ്പോള്‍ വിമാനടിക്കറ്റ് ചാര്‍ജ്ജ് വളരെ കൂടുതലാണ്. ഏറ്റവും കുറഞ്ഞിതിന് തന്നെ 2,000 റിയാലില്‍ അധികം വരും. ഇതോടെ ടിക്കറ്റ് എടുക്കാന്‍ കഴിയാതെ ഇപ്പോഴും ജയിലുകളിലും ഡീപോര്‍ട്ടേഷന്‍ സെന്ററുകളിലും ആയി കഴിയുന്നു. ഇവരില്‍ മലയാളികളും ധാരാളമുണ്ട്.

ഫൈനല്‍ എക്‌സിറ്റ് വിസ ഒരിക്കല്‍ അടിച്ചാല്‍ മൂന്നു മാസം മാത്രമാണ് കാലാവധിയുള്ളത്. അതായത് മൂന്നു മാസത്തിനുള്ളില്‍ നാടുവിട്ടു പോകാത്ത പക്ഷം ആ വിസ ക്യാന്‍സല്‍ ആകും. അതോടെ ഇവര്‍ക്ക് ഈ പൊതുമാപ്പിന്റെ ആനുകൂല്യം നഷ്ടമാകും. അധികതുക നല്‍കി വിമാനടിക്കറ്റ് നല്‍കാനുള്ള സംവിധാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്താല്‍ മാത്രമേ ഇവര്‍ക്ക് നിശ്ചിത കാലാവധിക്കുള്ളില്‍ നാട്ടില്‍ തിരികെ എത്താന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവയുഗം കേന്ദ്രകമ്മിറ്റി  കേന്ദ്രവിദേശകാര്യ മന്ത്രി സുബ്രമണ്യം ജയ്ശങ്കര്‍, സഹമന്ത്രി വി. മുരളീധരന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക സി.ഇ.ഒസ ബിനോയ് വിശ്വം എം പി എന്നിവര്‍ക്ക് നിവേദനം നല്‍കി.

മലയാളി പ്രവാസികള്‍ക്ക് ടിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരുമായി സംസാരിച്ച് ഉടനെ തീരുമാനം എടുക്കുമെന്ന് നോര്‍ക്ക സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി നവയുഗത്തെ അറിയിച്ചു.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Top-Headlines, Gulf, World, Indians trapped in Saudi Jail and Deportation centers; needed to take action
  < !- START disable copy paste -->