കാഞ്ഞങ്ങാട്: (www.kasargodvartha.com 16.07.2019) പൂര്‍വ്വ വൈരാഗ്യത്തിന്റെ പേരില്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മയെ വീട്ടില്‍ കയറി അക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പറക്ലായിലെ രാധാകൃഷ്ണന്റെ ഭാര്യ രതി(41)നെയാണ് പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രതിയുടെ ഭര്‍തൃ സഹോദരിയുടെ മകന്‍ രാജീവന്റെ നേതൃത്വത്തിലുള്ള ഇരുപതോളം പേരാണ് വീട് കയറി അക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും രതിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്നാണ് പരാതി.
ഇവരുടെ വീടിന് സമീപം കൂടി പഞ്ചായത്ത് റോഡ് നിര്‍മ്മിച്ചിരുന്നു. റോഡ് നിര്‍മ്മാണത്തിനിടയില്‍ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് രാജീവന്‍ രതിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനെ കൈയ്യേറ്റം ചെയ്തിരുന്നുവത്രെ. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയും ചെയ്തു. രാധാകൃഷ്ണനെ സ്റ്റേഷനില്‍ നിന്നും രതി വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് രാജീവന്‍, ശരത്, കൃഷ്ണന്‍ തുടങ്ങി ഇരുപതോളം വരുന്ന സംഘം വീട് കയറി അക്രമിച്ചതെന്ന് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രതി പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, House, Attack, complaint, House wife attacked by gang
< !- START disable copy paste -->