Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി; ശരീരത്തിലും ചെരിപ്പിലും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത് 910 ഗ്രാം, ദോഹയിലേക്ക് കടത്താന്‍ ശ്രമിക്കവെ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സിഐഎസ്എഫ് ഹാഷിഷ് ഓയില്‍ പിടികൂടി. ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച Kannur, Kerala, news, Oil, Crime, Doha, Airport, Hashish oil found in kannur airport.
കണ്ണൂര്‍: (www.kasargodvartha.com 18.06.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സിഐഎസ്എഫ് ഹാഷിഷ് ഓയില്‍ പിടികൂടി. ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 910 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.  വെള്ളിയാഴ്ച്ച  രാത്രി 8.20 ഓടെ ദോഹയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ കണ്ണൂര്‍ സ്വദേശി അജാസില്‍ നിന്നാണ് ഹാഷിഷ് പിടികൂടിയത്.

സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ശരീരത്തിലും ചെരിപ്പിലും ഒളിപ്പിച്ച നിലയില്‍ പേസ്റ്റ് രൂപത്തില്‍ ഉള്ള ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. പ്രതിയെയും ഇയാളില്‍ നിന്ന് പിടികൂടിയ ഹാഷിഷും സി.ഐ.എസ്.എഫ് കൊച്ചി നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലേക്ക് കൈമാറി.  അജാസിനെ ചോദ്യം ചെയ്തുവരികയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, Kerala, news, Oil, Crime, Doha, Airport, Hashish oil found in kannur airport.