മംഗളൂരു: (www.kasargodvartha.com 04.07.2019) ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞത് ജനങ്ങളെ പരിഭ്രാന്തരാക്കി. ദേശീയപാത 66ല്‍ ഉഡുപ്പി ഉദ്യാവര ബലൈപാടെയിലാണ് പാചകവാതകം നിറച്ച് പോവുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞത്. കാര്‍വാറില്‍നിന്ന് പാചകവാതകം നിറച്ച് മംഗളൂരുവിലേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പാചകവാതകം ചോരാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബുധനാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയാണ് സംഭവം.
അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഉദ്യാവറില്‍ നിന്ന് പോലീസും സ്ഥലത്തെത്തി.
അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഉദ്യാവറില്‍ നിന്ന് പോലീസും സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, Udupi, National, Top-Headlines, Tanker-Lorry, Gas tanker overturns on NH 66 in Udyavara
< !- START disable copy paste -->
Keywords: News, Mangalore, Udupi, National, Top-Headlines, Tanker-Lorry, Gas tanker overturns on NH 66 in Udyavara
< !- START disable copy paste -->