മേല്‍പറമ്പ്: (www.kasargodvartha.com 01.07.2019) ഗ്യാസ് ലോറി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് ചളിയങ്കോട് സലഫി പള്ളിക്ക് സമീപമാണ് കഴിഞ്ഞ രണ്ട് ദിവസമായി കെ എ 19 ഡി 7120 നമ്പര്‍ ലോറി നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. സംശയം തോന്നി പൊതുപ്രവര്‍ത്തകനായ കെ എസ് സാലി കീഴൂര്‍ മേല്‍പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷിക്കുന്നതിനിടെ ഡ്രൈവറെത്തി ലോറി കൊണ്ടുപോയി. അസുഖമായതിനാല്‍ ലോറി അവിടെ നിര്‍ത്തിയിടുകയായിരുന്നുവെന്നാണ് കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. ഇതിന്റെ രേഖകളും ഇയാള്‍ പോലീസിന് കാണിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് മേല്‍പറമ്പ് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kasaragod, Kerala, News, Melparamba, Lorry, Gas, Police, Complaint, Driver, Gas lorry found abandoned.