Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയിലെ രണ്ട് മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന; ഫോര്‍മാലിനോ അമോണിയയോ കലര്‍ന്ന മത്സ്യങ്ങള്‍ കണ്ടെത്താനായില്ല, 95 കിലോ പഴകിയ മത്സ്യങ്ങള്‍ പിടികൂടി

കാസര്‍കോട് ജില്ലയിലെ രണ്ട് മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന. കാഞ്ഞങ്ങാട് നഗരത്തിലെ നഗരസഭയുടെ Kasaragod, Kerala, news, Top-Headlines, fish, Fish Lorry, Fish-market, Food, Health-Department, Food safety department Raid in Fish markets
കാസര്‍കോട്: (www.kasargodvartha.com 18.07.2019) കാസര്‍കോട് ജില്ലയിലെ രണ്ട് മത്സ്യമാര്‍ക്കറ്റുകളില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നല്‍ പരിശോധന. കാഞ്ഞങ്ങാട് നഗരത്തിലെ നഗരസഭയുടെ മത്സ്യമാര്‍ക്കറ്റ്, പുതിയകോട്ടയിലെ മത്സ്യമാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ എം വി മുരളി, മൊബൈല്‍ വിജിലന്‍സ് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ വിനോദ് കുമാര്‍, കാസര്‍കോട് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ ഹേമാമ്പിക, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സീമ, ബീന, സജികുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

ഫോര്‍മാലിനോ അമോണിയയോ കലര്‍ന്ന മത്സ്യങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മത്സ്യമാര്‍ക്കറ്റിന് പുറംഭാഗത്തായി ഫ്രീസറില്‍ സൂക്ഷിച്ച 95 കിലോ പഴകിയ മത്സ്യം പിടികൂടി. മൂന്ന് വില്‍പനക്കാരുടേതാണ് ഇവയെന്ന് കണ്ടെത്തിയിട്ടുണ്ട്. നശിപ്പിക്കാന്‍ വെച്ചതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഒറ്റ നോട്ടത്തില്‍ തന്നെ ഈ മത്സ്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് ബോധ്യപ്പെട്ടതായി ഫുഡ് സേഫ്റ്റി ഓഫീസര്‍ ഹേമാമ്പിക കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



ഏഴോളം കച്ചവടക്കാര്‍ വില്‍പനയ്ക്ക് വെച്ച മത്സ്യവും പുറത്ത് നിര്‍ത്തിയിട്ട ഒരു കണ്ടെയ്‌നറിലെ മത്സ്യങ്ങളുമാണ് പരിശോധിച്ചത്. ഇവയിലൊന്നും വിഷാംശം കലര്‍ന്നതായി കണ്ടെത്താനായിട്ടില്ല. പിടികൂടിയ പഴകിയ മത്സ്യങ്ങള്‍ നഗരസഭ ആരോഗ്യവിഭാഗത്തിന് നശിപ്പിക്കാനായി കൈമാറിയതായും അധികൃതര്‍ പറഞ്ഞു. പുതിയകോട്ടയിലെ ആറ് മത്സ്യവില്‍പനക്കാരുടെ മത്സ്യങ്ങളാണ് പരിശോധിച്ചത്. ഇവിടെയും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, fish, Fish Lorry, Fish-market, Food, Health-Department, Food safety department Raid in Fish markets
  < !- START disable copy paste -->