city-gold-ad-for-blogger

കാസര്‍കോട്ടുള്ളത് 50 ല്‍ താഴെ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍

കാസര്‍കോട്: (www.kasargodvartha.com 16.07.2019) കാസര്‍കോട് ജില്ലയിലുള്ളത് 50 ല്‍ താഴെ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ടി ജി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങളില്ലാത്തതു കൊണ്ട് മാലിന്യങ്ങള്‍ ജനങ്ങള്‍ റോഡില്‍ തള്ളുന്നതായി നേരത്തെ ജില്ലാ ഭരണാധികാരികളടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. ജില്ലയില്‍ 4,000 നും 5,000 നും ഇടയില്‍ പന്നികളുണ്ടെന്നാണ് കണക്കെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


പന്നി വളര്‍ത്തു കേന്ദ്രങ്ങളെല്ലാം നല്ല രീതിയിലാണ് നടന്നുപോകുന്നത്. കാസര്‍കോട് നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നടക്കം ബാരല്‍ കണക്കിന് ഭക്ഷ്യമാലിന്യങ്ങളാണ് പന്നി വളര്‍ത്തുകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നത്. ഒരു പരിധി വരെ മാലിന്യങ്ങള്‍ ഇത്തരത്തില്‍ ഒഴിവാകുന്നത് വലിയ കാര്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മലയോരങ്ങളിലാണ് പ്രധാനമായും പന്നി വളര്‍ത്തു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനവാസ കേന്ദ്രങ്ങളല്ലാത്ത സ്ഥലങ്ങളില്‍ പന്നി വളര്‍ത്തല്‍ കേന്ദ്രം നടത്തുന്നതിന് തടസമില്ലെങ്കിലും ചില സ്ഥലങ്ങളില്‍ ജനവാസ പ്രദേശത്ത് പന്നി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതിനെതിരെ ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.

കാസര്‍കോട്ടുള്ളത് 50 ല്‍ താഴെ പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Press meet, Few pig farming centers have in Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia