Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതിസന്ധിയിലായ കവുങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനായി നടപടി ആവശ്യപ്പെട്ട് 30ന് കലേ്രക്ടറ്റിലേക്ക് കര്‍ഷക മാര്‍ച്ച്

ഉത്പാദനത്തിലെ ഗണ്യമായ കുറവ് കാരണം പ്രതിസന്ധിയിലായ ജില്ലയിലെ കവുങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് Kasaragod, Kerala, news, March, Collectorate, Top-Headlines, farmer, Farmers will conduct Collectorate march
കാസര്‍കോട്: (www.kasargodvartha.com 11.07.2019) ഉത്പാദനത്തിലെ ഗണ്യമായ കുറവ് കാരണം പ്രതിസന്ധിയിലായ ജില്ലയിലെ കവുങ്ങ് കര്‍ഷകരെ സഹായിക്കുന്നതിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കര്‍ഷകസംഘം നേതൃത്വത്തില്‍ ചേര്‍ന്ന കവുങ്ങ് കര്‍ഷക സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വേനലിലുണ്ടായ ശക്തമായ വരള്‍ച്ചയില്‍ ജില്ലയിലെ 70 ശതമാനത്തോളം കവുങ്ങുകളും ഉണങ്ങി നശിച്ചു. ഉള്ളവയിലാകട്ടെ ഉത്പാദനവും ഗണ്യമായി കുറഞ്ഞു. ഇതില്‍നിന്ന് കിട്ടുന്ന വരുമാനത്തേക്കാളേറെ ഉത്പാദന ചെലവുണ്ടാകുന്നതിനാല്‍ മിക്ക കര്‍ഷകരും ആത്മഹത്യയുടെ വക്കിലാണെന്ന് കര്‍ഷക സംഘം ചൂണ്ടിക്കാട്ടി.

കവുങ്ങ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിക്കാനും കൃഷി നഷ്ടമുള്‍പ്പെടെയുള്ള കൃത്യമായ വിവരശേഖരണം നടത്താനും കൃഷിവകുപ്പ് അടിയന്തരമായി ഇടപെടേണ്ടതുണ്ട്. കൃഷിഭവനുകള്‍ക്ക് ചുമതല നല്‍കി എത്രയും പെട്ടെന്ന് ഇക്കാര്യം പൂര്‍ത്തിയാക്കി കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടിയുണ്ടാകണം. കൃഷി നശിച്ച കര്‍ഷകര്‍ക്ക് തുടര്‍കൃഷി ചെയ്യാനാവശ്യമായ തൈകള്‍ കൃഷിഭവനിലൂടെയും ഫാമുകളിലൂടെയും സൗജന്യനിരക്കില്‍ വിതരണം ചെയ്യണമെന്നും കര്‍ഷക സംഘം ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ക്ക് തുണയായി സംസ്ഥാന സര്‍ക്കാര്‍ 'കവുങ്ങ് കര്‍ഷക പാക്കേജി'ലൂടെ രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത് താല്‍കാലിക ആശ്വാസം മാത്രമേ പകരുകയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരും ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരും കവുങ്ങ് കര്‍ഷകര്‍ക്കായി ചെറുവിരലനക്കിയില്ല. രാജ്യത്തിന് മാതൃകയായി മികച്ച രീതിയില്‍ കവുങ്ങ് കൃഷിയെ പരിപാലിക്കുന്നവരാണ് ജില്ലയിലെ കര്‍ഷകര്‍. അതിനാല്‍തന്നെ മുഴുവന്‍ കവുങ്ങ് കര്‍ഷകരെയും സംരക്ഷിക്കുന്നതിനായി അടക്ക കൃഷിക്ക് പ്രത്യേക പാക്കേജ് അനുവദിക്കാന്‍ കേന്ദ്രം നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ത്തി 30ന് കലക്ടറേറ്റ് മാര്‍ച്ച് നടത്താനും സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

രാവിലെ പത്തിന് ഗവ. കോളേജ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം വി കോമന്‍നമ്പ്യാര്‍ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. എ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, March, Collectorate, Top-Headlines, farmer, Farmers will conduct Collectorate march
  < !- START disable copy paste -->