കാസര്‍കോട്: (www.kasargodvartha.com 08.07.2019) 2019 ഫെബ്രുവരി മൂന്നിന് സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ഒത്തുതീര്‍പ്പാക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കാതെ ജില്ലാ ഭരണകൂടം പിന്നോട്ട് പോകുന്നുവെന്നും, ദുരന്തകാരണം എന്‍ഡോസള്‍ഫാന്‍ അല്ലായെന്ന് വിശ്വസിക്കുന്ന ജില്ലാ കളക്ടര്‍ സഹായ പദ്ധതികള്‍ വൈകിപ്പിക്കുകയാണെന്നും ഡോ. അംബികാസുതന്‍ മാങ്ങാട് ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം. കാസര്‍കോട് ജില്ലയിലെ ദുരിത കാരണം എന്‍ഡോസള്‍ഫാനല്ല എന്നു വാദിക്കുന്ന ജില്ലാ ഭരണാധികാരി സെല്‍ കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരള സര്‍ക്കാര്‍ നടപ്പിലാക്കാത്തതിലും ഒത്തുതീര്‍പ്പിലെ വ്യവസ്ഥകള്‍ അട്ടിമറിക്കുന്നതിലും അമ്മമാരുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജൂണ്‍ 25 മുതല്‍ ജൂലൈ ഒമ്പത് വരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പ് മന്ത്രി ചെയര്‍മാനായുള്ള സെല്‍ യോഗം തീരുമാനിച്ചെങ്കിലും ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ചുരുക്കിയതിലും മാര്‍ച്ചില്‍ പ്രതിഷേധമുയര്‍ന്നു. മുനീസ അമ്പലത്തറ, നാരായണന്‍ പേരിയ, പി പി കെ പൊതുവാള്‍, കെ കൊട്ടന്‍, സുബൈര്‍ പടുപ്പ്, പ്രേമചന്ദ്രന്‍ ചോമ്പാല, കെ ചന്ദ്രാവതി, മോഹനന്‍ മാങ്ങാട്, പി കൃഷ്ണന്‍, ഷാഫി സുഹരി എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ സ്വാഗതവും ഗോവിന്ദന്‍ കയ്യൂര്‍ നന്ദിയും പറഞ്ഞു.
ജമീല എം പി, സി വി നളിനി, സമീറ കെ, അഖില കുമാരി ടി, ഷൈനി പി, സുബൈദ പെരുമ്പട്ട, കെ വി മുകുന്ദകുമാര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Endosulfan, Top-Headlines, Collectorate, March, Endosulfan victims Collectorate March conducted
< !- START disable copy paste -->