കാസര്‍കോട്: (www.kasargodvartha.com 10.07.2019) ജില്ലയിലെ അനധികൃത മണലെടുപ്പ് കര്‍ശനമായി തടയുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. മണലെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് നിയന്ത്രണങ്ങള്‍ക്കു വിധേയമായി മണലെടുക്കുന്നതിന് ജില്ലാ ഭരണകൂടം എതിരല്ല. നിയമം ലംഘിച്ചുള്ള മണല്‍ഖനനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി തീരദേശ മേഖലയില്‍ നിരീക്ഷണത്തിന് തീരദേശ പൊലീസിനെ ചുമതലപ്പെടുത്തും. അനുവദിച്ച സമയത്തല്ലാതെയുള്ള മണലെടുപ്പ് പാടില്ല.
അനധികൃത മണലെടുപ്പ് തടയാന്‍ ഫിഷറീസ്, കോസ്റ്റല്‍ പോലീസ്, പോലീസ്, റവന്യൂ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിരീക്ഷണ സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കും. ഓരോ താലൂക്കില്‍ നിന്നും ഊര്‍ജ്ജസ്വലരായ അഞ്ച് ജീവനക്കാരെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. ടൂറിസം വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കൃത്രിമ ദ്വീപ് സംരക്ഷിക്കുന്നതിന് ഇതിന്റെ സമീപത്ത് നിന്ന് മണലെടുക്കുന്നത് തടയും. മത്സ്യബന്ധന തുറമുഖത്തിന്റെ അതിര്‍ത്തി സര്‍വെ നടത്തി ഉടന്‍ നിശ്ചയിക്കും. ഇതിനുശേഷം യോഗം ചേര്‍ന്ന് നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, തുറമുഖ വകുപ്പ് അധികൃതര്‍, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, District Collector, sand mafia, District collector against Sand mafia
< !- START disable copy paste -->