കാസര്‍കോട്: (www.kasargodvartha.com 12.07.2019) കഴിഞ്ഞ ദിവസം കാസര്‍കോട്ട് നിന്നും തിരുവനന്തപുരം ശ്രീചിത്രയിലെത്തിച്ച രണ്ടുദിവസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരം. അതേസമയം ശ്രീചിത്രയിലെത്തിച്ചിട്ടും കുഞ്ഞിന് അഡ്മിഷന്‍ കിട്ടാന്‍ അര മണിക്കൂര്‍ കാത്തു നില്‍ക്കേണ്ടി വന്നതായി ആരോപിച്ച് ചൈല്‍ഡ് പ്രൊടക്ട് ടീം ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നു. അഡ്മിഷന്‍ കിട്ടാതെ കാത്തുനില്‍ക്കേണ്ടി വന്ന് അവസാനം പലരുടെയും ഇടപെടല്‍ മൂലമാണ് അഡ്മിഷന്‍ കിട്ടിയതെന്നും ചൈല്‍ഡ് പ്രൊടക്ട് ടീം ആരോപിച്ചു.
കാസര്‍കോട്ടെ ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് അറിയിച്ചിട്ടും തലേ ദിവസം ഓണ്‍ലൈനായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഹൃദ്യം പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടും ഇത്തരമൊരു അവസ്ഥയാണുണ്ടായതെന്നും സി പി ടി ആരോപിച്ചു. പദ്ധതിയുടെ കാസര്‍കോട് ജില്ലാ കോഡിനേറ്റര്‍മാരെ വിളിച്ച് ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് പ്രകാരം പിറ്റേന്ന് എക്കോ എടുത്തതായും എന്നാല്‍ അതൊക്കെ കൈമാറിയിട്ടും എറണാകുളത്തെ അമൃതയിലോ തിരുവനന്തപുരത്തെ ശ്രീ ചിത്രയിലോ അഡ്മിഷന്‍ തയ്യാറാക്കി തന്നില്ലെന്നും സി പി ടി ഭാരവാഹികള്‍ പറയുന്നു. മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി എക്കോ എടുക്കാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. അവസാനം നേരിട്ടിടപെട്ട് ശ്രീചിത്രയില്‍ എത്തിച്ചപ്പോള്‍ ഒ പിയില്‍ കാണിക്കാന്‍ കുഞ്ഞിനെ കൊണ്ട് പോകാനാണ് പറഞ്ഞതെന്നും സി പി ടി ആരോപിച്ചു.
അതേസമയം ഹൃദ്യം പദ്ധതിയില്‍ സര്‍ക്കാര്‍ ചികിത്സ ഒരുക്കാന്‍ തയ്യാറായിട്ടും ഡോക്ടര്‍മാരുടെ കര്‍ശന മുന്നറിയിപ്പ് അവഗണിച്ചാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചതെന്ന് ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ആരോപണവുമായി രംഗത്തുവന്നു. ഇത്രയും ദൂരം കുഞ്ഞിനെ കൊണ്ട് പോകുന്നത് ആരോഗ്യനില വഷളാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും കുഞ്ഞിന് സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയില്‍ ചികിത്സ ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും അവഗണിക്കുകയായിരുന്നുവെന്നും ഹൃദ്യം പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നു.
കുഞ്ഞിന്റെ വിവരങ്ങള്‍ ഹൃദ്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വിഷയം ബന്ധപ്പെട്ടവര്‍ ഏറ്റെടുത്തിരുന്നു. ഹൃദയ ഭിത്തികളുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തതിനാല്‍ കൃത്യമായ അളവില്‍ ശരീരത്തിലേക്കുള്ള രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാത്ത കാര്‍ഡിയോ മയോപതി എന്ന അസുഖമാണ് കുഞ്ഞിനുള്ളത്. ആദ്യം ഹാജരാക്കിയ എക്കോ റിപ്പോര്‍ട്ട് ഒരു പീഡിയാട്രിക്ക് കാര്‍ഡിയോളജിസ്റ്റില്‍ നിന്ന് അല്ലാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായില്ല. അടുത്ത ദിവസം തന്നെ കൊച്ചി അമൃതയിലെ മെഡിക്കല്‍ സംഘത്തിന് വിശദമായി എക്കോ ടെസ്റ്റിന്റെ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കാന്‍ കഴിയുന്ന സ്ഥലത്ത് എക്കോ ടെസ്റ്റ് എടുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും കുഞ്ഞിന്റെ ബന്ധുക്കള്‍ വീണ്ടും മറ്റൊരിടത്ത് നിന്ന് എക്കോ ടെസ്റ്റ് എടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ഹൃദ്യം പദ്ധതി മെഡിക്കല്‍ സംഘം പറയുന്നു. ഈ റിപ്പോര്‍ട്ടിലും രോഗ വിവരങ്ങള്‍ കൂടുതലായി ലഭ്യമായില്ല. ഇതിനിടയിലാണ് കുഞ്ഞിനെ ശ്രീചിത്രയിലേക്ക് മാറ്റണമെന്ന ആവശ്യം വന്നത്.
തങ്ങള്‍ കുഞ്ഞ് ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധനുമായി ചര്‍ച്ച ചെയ്യുകയും കുഞ്ഞിനെ ഇത്രയും ദൂരം മാറ്റുന്നത് ആരോഗ്യസ്ഥിതി വഷളാക്കുമെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തിരുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടാത്ത കേസായതിനാല്‍ 48 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം കുഞ്ഞിനെ ഹൃദ്യം പദ്ധതിയില്‍പ്പെടുത്തി കൊച്ചി അമൃതയിലേക്ക് മാറ്റാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കാമെന്നും മെഡിക്കല്‍ സംഘം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. ഈ വിവരം കുഞ്ഞിന്റെ ബന്ധുക്കളെ ഹൃദ്യം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചിരുന്നതായി ഹൃദ്യം മെഡിക്കല്‍ സംഘം പറയുന്നു. എന്നാല്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് കുഞ്ഞിനെ സ്വമേധയാ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഹൃദ്യം മെഡിക്കല്‍ ടീം ആരോപിച്ചു.
600 കിലോമീറ്ററോളം സഞ്ചരിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളായതായും ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം സി സി യുവില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില മോശമായി തുടരുകയാണെന്നും ഇവര്‍ പറഞ്ഞു. ഇതിനുപിന്നാലെ ഹൃദ്യം പദ്ധതിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നതായും ഇവര്‍ മെഡിക്കല്‍ സംഘം ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതു മണിക്കാണ് ഉദുമ സ്വദേശി നാസര്‍- മുനീറ ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി കാസര്‍കോട്ടു നിന്നും ആംബുലന്‍സ് തിരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മണിയോടെ ശ്രീചിത്രയിലെത്തുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Child, Treatment, health, Health-Department, hospital, Uduma, Thiruvananthapuram, CPT's Allegation against Hridyam Project
< !- START disable copy paste -->