city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ടെ വൈദ്യുതി ഓഫീസില്‍ ദിവസേന ലഭിക്കുന്നത് 200 ഓളം പരാതികള്‍; പരിഹരിക്കാന്‍ ജീവനക്കാരില്ല, ഉപഭോക്താക്കള്‍ പ്രതിഷേധത്തില്‍, സ്ഥലം മാറിപ്പോയവര്‍ക്ക് പകരം നിയമനം നല്‍കിയില്ല

കാസര്‍കോട്: (www.kasargodvartha.com 11.07.2019) കാസര്‍കോട്ടെ വൈദ്യുതി ഓഫീസില്‍ പരാതികള്‍ കുമിഞ്ഞുകൂടുന്നു. ബുധനാഴ്ച മാത്രം 184 പരാതികളാണ് എത്തിയത്. ഇതില്‍ പകുതി പോലും പരിഹരിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ജീവനക്കാര്‍. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നമെന്ന് അധികൃതര്‍ പറഞ്ഞു. അഞ്ച് ലൈന്മാന്മാര്‍ സ്ഥലം മാറിപ്പോയതില്‍ ഒരാള്‍ മാത്രമാണ് പകരം വന്നത്. നാല് ഓവര്‍സിയര്‍മാര്‍ക്ക് സ്ഥലം മാറ്റമുണ്ടെങ്കിലും രണ്ടു പേര്‍ പോയപ്പോള്‍ ഒരാള്‍ പകരം വന്നു. നാല് സബ് എഞ്ചിനീയര്‍ വേണ്ടിടത്ത് മൂന്ന് പേര്‍ മാത്രമാണുള്ളത്.


ഇതില്‍ രണ്ടു പേര്‍ക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടുണ്ടെങ്കിലും പരാതികള്‍ പരിഹരിക്കാന്‍ ആളില്ലാത്തതു കാരണം ഈ മാസം 19 വരെ ഇവരോട് ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മരം പൊട്ടിവീണും അല്ലാതെയും വൈദ്യുതി തകരാറിലായിയെന്ന പരാതികളാണ് ഓരോ ദിവസവും എത്തുന്നത്. ഒരു പരാതി പരിഹരിക്കാന്‍ തന്നെ മണിക്കൂറുകള്‍ വേണ്ടിവരുന്നതായാണ് ജീവനക്കാര്‍ പറയുന്നത്.

ആവശ്യത്തിന് ജീവനക്കാരില്ലാത്തതുകാരണം ഉപഭോക്താക്കളുടെ പരാതി കൂടിക്കൂടി വരികയാണ്. ഇത് പലപ്പോഴും സംഘര്‍ഷാവസ്ഥയിലേക്ക് വരെ എത്തിച്ചേരുന്നുണ്ട്. വൈദ്യുതി ഓഫീസുകളിലെത്തി പലരും ഭീഷണി മുഴക്കിയാണ് തിരിച്ചുപോകുന്നത്. മഴ ആരംഭിച്ചപ്പോള്‍ തന്നെ ജീവനക്കാരുടെ സ്ഥലം മാറ്റമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കാസര്‍കോട്ടെ വൈദ്യുതി ഓഫീസില്‍ ദിവസേന ലഭിക്കുന്നത് 200 ഓളം പരാതികള്‍; പരിഹരിക്കാന്‍ ജീവനക്കാരില്ല, ഉപഭോക്താക്കള്‍ പ്രതിഷേധത്തില്‍, സ്ഥലം മാറിപ്പോയവര്‍ക്ക് പകരം നിയമനം നല്‍കിയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Video, kasaragod, Kerala, news, complaint, Electricity, Electric post, Top-Headlines, 'Complaint flood' in Kasaragod KSEB. 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL