സി ഐ ടിയുടെ പിന്തുണ; ചെങ്കല്ല് തൊഴിലാളികളുടെ പണിമുടക്കു സമരം അവസാനിച്ചു

നീര്‍ച്ചാല്‍: (www.kasargodvartha.com 07.07.2019) നാല് ദിവസത്തോളമായി പണിമുടക്കി സമരം ചെയ്ത ചെങ്കല്ല് തൊഴിലാളികളുടെ സമരം ക്വാറി ഉടമകളുമായുള്ള ചര്‍ച്ചയിലൂടെ അവസാനിച്ചു. എല്ലാവര്‍ക്കും തൊഴിലെന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. സി ഐ ടി യു നേതൃത്വം പിന്തുണ നല്‍കിയതോടെ സമരം ശക്തമായി. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി നല്‍കണമെന്ന ആവശ്യമാണ് ക്വാറി ഉടമകള്‍ അംഗീകരിച്ചത്.

ഒരു ക്വാറിയില്‍ ഒരു ചെങ്കല്ല് വെട്ട് യന്ത്രം ഏഴ് തൊഴിലാളികള്‍ എന്ന തീരുമാനം ഉടമകള്‍ മുന്നോട്ട് വെച്ചതാണ് തൊഴിലാളികളെ സമരത്തിനിറക്കിയത്. ശനിയാഴ്ച മാന്യയില്‍ നടന്ന ചെങ്കല്ല് തൊഴിലാളികളുടെ പൊതുയോഗം സി ഐ ടി യു കുമ്പള ഏരിയ സെക്രട്ടറി ഡി സുബ്ബണ്ണ ആള്‍വ ഉദ്ഘാടനം ചെയ്തു. ശശി കാടകം അധ്യക്ഷത വഹിച്ചു.കെ ജഗനാഥഷെട്ടി, ശോഭ കന്യപ്പാടി, സി എച്ച് ശങ്കരന്‍, ബി എം സുബൈര്‍ സംസാരിച്ചു. ദയാനന്ദ മാന്യ സ്വാഗതം പറഞ്ഞു. നൂറോളം ചെങ്കല്ല് തൊഴിലാളികള്‍ക്ക് സി ഐ ടി യു മെമ്പര്‍ഷിപ്പ് നല്‍കി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Strike, CITU, CITU Strike end
  < !- START disable copy paste -->
Previous Post Next Post