Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്തു; ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്തു. തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. ഉപ്പളയില്‍ നിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന Uppala, News, Kerala, Kasaragod, Accident, Bridge, Collapse, Car met with accident.
ഉപ്പള: (www.kasargodvartha.com 01.07.2019) കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്തു. തലനാരിഴയ്ക്കാണ് ദുരന്തമൊഴിവായത്. ഉപ്പളയില്‍ നിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പെട്ടത്. കാറോടിച്ചിരുന്ന ബന്തിയോട്ടെ ഇസ്മാഈലിന് മൂക്കിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ബന്തിയോട് ഡി എം എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. ഇസ്മാഈല്‍ ഓടിച്ച കാര്‍ ബന്തിയോട് കുക്കാര്‍ പാലത്തിന് സമീപമെത്തിയപ്പോള്‍ എതിരെ വന്ന ലോറിയെ ഒരു ടെമ്പോ വാന്‍ മറിക്കുകയായിരുന്നു. ഇതിലിടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് കാര്‍ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞുകയറിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uppala, News, Kerala, Kasaragod, Accident, Bridge, Collapse, Car met with accident.