Join Whatsapp Group. Join now!
Aster MIMS 10/10/2023

ആവശ്യപ്പെട്ടത് മെറിറ്റില്‍ പ്രവേശനം ലഭിച്ച ഉന്നതകോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള സ്‌കോളര്‍ഷിപ്പ്, സര്‍ക്കാര്‍ കൊടുത്തത് വിദേശ പഠനത്തിനുള്ള സാമ്പത്തിക സഹായം; ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി പഠനത്തിനായി കാസര്‍കോട്ടെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്ന് പരാതി

ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി പഠനത്തിനായി കാസര്‍കോട്ടെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് അനുവദിച്ച Kasaragod, Kerala, news, Top-Headlines, Trending, Government, Minister, scholarship, Bineesh Balan didn't get Scholarship from Government
ആംസ്റ്റര്‍ഡാം: (www.kasargodvartha.com 12.07.2019) ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ പി എച്ച് ഡി പഠനത്തിനായി കാസര്‍കോട്ടെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്ന് പരാതി. കാസര്‍കോട് കൊളിച്ചാല്‍ 18-ാം മൈല്‍ സ്വദേശി ബിനീഷ് ബാലനാണ് ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്‌സിറ്റിയിലുള്ള പി എച്ച് ഡി പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് നിഷേധിച്ചതായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പഠനത്തിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് അറിയിപ്പ് ബിനീഷ് ബാലന് ലഭിച്ചത്.

അതേസമയം പി എച്ച് ഡി പ്രവേശനം നേടുന്നതിന് മുന്‍കൂര്‍ അനുമതി സര്‍ക്കാരില്‍ നിന്ന് നേടിയില്ലെന്നും സാമ്പത്തിക സഹായം കൊടുക്കുന്നില്ലെന്നുമാണ് സ്‌കോളര്‍ഷിപ്പ് നിഷേധിക്കുന്നതിന് കാരണമായി അധികൃതര്‍ പറയുന്നതെന്നാണ് ബിനീഷ് പറയുന്നത്. 2017ലെ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് അടിസ്ഥാനമാക്കിയാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ അപേക്ഷ സ്‌കോളര്‍ഷിപ്പ് ഗണത്തില്‍പെടുത്താതെ സാമ്പത്തിക സഹായമെന്ന നിലയിലാണ് പരിഗണിച്ചതെന്നാണ് ബിനീഷ് പറയുന്നത്. മെറിറ്റിന് അര്‍ഹതയുള്ളതുകൊണ്ടല്ലേ സ്‌കോളര്‍ഷിപ്പിന് അപേക്ഷിട്ടതെന്നും ഇതെങ്ങനെയാണ് സാമ്പത്തിക സഹായമായി കണക്കാക്കുകയെന്നും ബിനീഷ് ചോദിക്കുന്നു.

നിലവില്‍ അനുവദിച്ച തുക 2015 വര്‍ഷത്തില്‍ സര്‍ക്കാര്‍ ഉത്തരവായതും എന്നാല്‍ അത് ഐയര്‍ലന്‍ഡിലെ ട്രിനിറ്റി കോളേജിലേക്ക് എന്ന് തിരുത്തി നല്‍കിയതും ആണ്. ട്രിനിറ്റി കോളേജിലെ പഠനത്തിനായി 29,9 ലക്ഷം രൂപയാണ് ബിനീഷിന് ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചത്. ഇത് ഫ്രീ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് വേണ്ടിയുപയോഗിക്കാമെന്നും തുടര്‍ന്ന് സാമ്പത്തിക സഹായം നല്‍കുകയില്ലെന്നുമാണ് നിലവില്‍ ലഭിച്ച ഉത്തരവില്‍ വിശദമാക്കുന്നത്. സെക്രട്ടറിയേറ്റിലെ പട്ടികവര്‍ഗക്ഷേമ വിഭാഗത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതില്‍ തടസ്സം നില്‍ക്കുന്നതെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്.

മെറിറ്റില്‍ കിട്ടിയ പഠനാവസരം നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ച് നല്‍കണമെന്ന് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി കെ ജയലക്ഷ്മിക്കാണ് ബിനീഷ് ആദ്യം അപേക്ഷ നല്‍കിയത്. മന്ത്രി നല്‍കിയ ഉത്തരവ് പാലിക്കാതെ ഉദ്യോഗസ്ഥര്‍ പൂഴ്ത്തി. വിഷയം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച സ്‌കോളര്‍ഷിപ്പ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം മന്ത്രി എ കെ ബാലന്‍ ഇടപെട്ട് വീണ്ടും അനുവദിച്ചു. വിഷയത്തില്‍ മന്ത്രി എ കെ ബാലന്റെ ഇടപെടല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ മന്ത്രിയുടെ ഉത്തരവ് പോലും ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചു. പിന്നീട് മന്ത്രി വീണ്ടും ഇടപെട്ടതോടെ ധനസഹായം ബിനീഷിന് ലഭിക്കുകയായിരുന്നു. ഇതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പും ബിനീഷിന് ലഭിച്ചു. ഈ ബഹുമതി നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗക്കാരനായാണ് ബിനീഷ് ലണ്ടനിലെത്തിയത്.

സര്‍ക്കാര്‍ ധനസഹായം ലഭിച്ച് ആംസ്റ്റര്‍ഡാമിലെ ഫ്രീ യൂണിവേഴ്‌സിറ്റിയില്‍ നരവംശശാസ്ത്രത്തില്‍ പി എച്ച് ഡി പഠനം പുരോഗമിക്കുന്നതിനിടെയാണ് മെറിറ്റ് സ്‌കോളര്‍ഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവ് ഇപ്പോള്‍ ബിനീഷിന് ലഭിക്കുന്നത്. ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ബിനേഷ് സ്‌കൂള്‍- കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷം സര്‍ക്കാര്‍ സഹായം തേടി പി എച്ച് ഡി പനത്തിനായി പോയെങ്കിലും ഇപ്പോള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

അതേസമയം അനുവദിച്ച ധനസഹായത്തുക പൂര്‍ണമായും ബിനീഷിന് നല്‍കിയിട്ടുണ്ടെന്നും വിദേശപഠനത്തിനുള്ള ധനസഹായം 25 ലക്ഷം രൂപയുടേതാണെന്നും എ കെ ബാലന്റെ ഓഫീസ് വ്യക്തമാക്കുന്നു. ബിനീഷ് ആവശ്യപ്പെട്ടത് 29 ലക്ഷം രൂപയോളമാണ്. വിദേശപഠന പദ്ധതിക്ക് ചില മാനദണ്ഡങ്ങളുണ്ടെന്നും അത് ബിനീഷിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രിമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേക കേസായി പരിഗണിച്ചായിരുന്നു ബിനീഷിന് ധനസഹായം നല്‍കിയത്. അനുമതി നല്‍കിയ കോഴ്‌സിനോ വിദ്യാഭ്യാസ സ്ഥാപനത്തിലോ അല്ല ബിനീഷ് പഠിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്റെ ഓഫീസില്‍ നിന്നും വ്യക്തമാക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, Government, Minister, scholarship, Bineesh Balan didn't get Scholarship from Government
  < !- START disable copy paste -->