Join Whatsapp Group. Join now!
Aster MIMS 10/10/2023

ബൈക്ക് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന പിതാവിനെയും മകളെയുമിടിച്ചു; പിതാവിന് ഗുരുതരം

ബൈക്ക് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന പിതാവിനെയും മകളെയുമിടിച്ചു. അപകടത്തില്‍ പിതാവിന് ഗുരുതരമായി Kasaragod, Kerala, news, father, Injured, Accident, Uppala, Bike hit Father and daughter; Father seriously injured
ഉപ്പള: (www.kasargodvartha.com 05.07.2019) ബൈക്ക് നിയന്ത്രണംവിട്ട് നടന്നുപോവുകയായിരുന്ന പിതാവിനെയും മകളെയുമിടിച്ചു. അപകടത്തില്‍ പിതാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ഉപ്പള സോങ്കാലില്‍ വെച്ചാണ് അപകടമുണ്ടായത്. മണ്ണംങ്കുഴിയിലെ അബ്ദുര്‍ റഹ് മാന്‍ നടുവളപ്പിനാണ് (55) ഗുരുതരമായി പരിക്കേറ്റത്. അബ്ദുര്‍ റഹ് മാനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകള്‍ അസ്‌രീനയെ കോളജിലേക്ക് ബസ് കയറ്റിവിടാന്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണംവിട്ട് ഇരുവരെയും ഇടിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, father, Injured, Accident, Uppala, Bike hit Father and daughter; Father seriously injured
  < !- START disable copy paste -->