Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹോട്ടലിന്റെ അടുക്കളയ്ക്ക് സമീപത്തെ മുറിയിലിരുന്ന് പുകവലി; എതിര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം, 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഹോട്ടലിന്റെ അടുക്കളയ്ക്ക് സമീപത്തെ മുറിയിലിരുന്ന് പുകവലിക്കുന്നതിനെ എതിര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം. Kasaragod, Kerala, news, chattanchal, case, Police, Assault, Attack, Hotel, Attack against Health department officers; Case registered
ചട്ടഞ്ചാല്‍: (www.kasargodvartha.com 03.07.2019) ഹോട്ടലിന്റെ അടുക്കളയ്ക്ക് സമീപത്തെ മുറിയിലിരുന്ന് പുകവലിക്കുന്നതിനെ എതിര്‍ത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉദുമ സാമൂഹിക കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി പി ഗോവിന്ദന്‍, ചട്ടഞ്ചാല്‍ ആരോഗ്യ കേന്ദത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി നാരായണന്‍, കെ അഭിലാഷ്, പി രവീന്ദ്രന്‍ എന്നിവരാണ് അക്രമത്തിനിരയായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ചട്ടഞ്ചാലിലെ ഹോട്ടലില്‍ വെച്ചാണ് സംഭവം. ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിനിടെയാണ് രണ്ടു പേരെ ഹോട്ടലിന് സമീപത്തെ മുറിയിലിരുന്ന് പുകവലിക്കുന്നത് കണ്ടത്. ഇതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. ഇതോടെ ഇവര്‍ ഖേദം പ്രകടിപ്പിച്ചു. പിന്നീട് മറ്റൊരു ഹോട്ടലില്‍ പരിശോധനയ്ക്ക് കയറിയപ്പോഴാണ് ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ പിന്തുടര്‍ന്ന് വന്ന രണ്ടംഗസംഘം അസഭ്യം പറയുകയും കയ്യേറ്റത്തിനിരയാക്കുകയും ചെയ്തതെന്നാണ് പരാതി. സംഭവത്തില്‍ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനടക്കമാണ് കേസെടുത്തിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, chattanchal, case, Police, Assault, Attack, Hotel, Attack against Health department officers; Case registered
  < !- START disable copy paste -->