Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാങ്ക് സെക്രട്ടറിയെ ബാങ്കില്‍ കയറി കുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു; ഭരണസമിതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, വ്യക്തിപരമായ തര്‍ക്കമായിരിക്കാം അക്രമത്തിന് കാരണമെന്ന് ബാങ്ക് പ്രസിഡണ്ട്, ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു

ബാങ്ക് സെക്രട്ടറിയെ ബാങ്കില്‍ കയറി കുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മഞ്ചേശ്വരം കാര്‍ഷിക Kasaragod, Kerala, news, Uppala, Top-Headlines, Bank, Attack, Assault, Crime, Attack against Bank Secretary; Police case registered
ഉപ്പള: (www.kasargodvartha.com 10.07.2019) ബാങ്ക് സെക്രട്ടറിയെ ബാങ്കില്‍ കയറി കുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മഞ്ചേശ്വരം കാര്‍ഷിക വികസന ബാങ്ക് സെക്രട്ടറിയും മൈലാട്ടി സ്വദേശിയുമായ ടി വിജയനെ വാളുപയോഗിച്ച് കുത്തിയ സംഭവത്തില്‍ ബാങ്കിന്റെ ഡ്രൈവര്‍ ഷേണി സ്വദേശിയായ രമേശനെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുതത്ത്. പരിക്കേറ്റ വിജയന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ബാങ്കിലെത്തിയ രമേശന്‍ ക്യാബിനിലിരിക്കുകയായിരുന്ന സെക്രട്ടറി വിജയനെ കുത്തുകയായിരുന്നു. ഏതാനും അംഗങ്ങള്‍ രാജിവെച്ചതിനേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിയോടുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ അക്രമണത്തിന് കാരണം ബാങ്ക് ഭരണസമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ലെന്നും ഇവര്‍ തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കങ്ങളായിരിക്കാമെന്നും ബാങ്ക് പ്രസിഡണ്ട് ജെ എസ് സോമശേഖര പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ബാങ്ക് ഡ്രൈവറായ രമേശനെ സസ്പന്‍ഡ് ചെയ്തിട്ടുണ്ട്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Bank, Attack, Assault, Crime, Attack against Bank Secretary; Police case registered
  < !- START disable copy paste -->