Join Whatsapp Group. Join now!
Aster MIMS 10/10/2023

ദൈവം തമ്പുരാന്‍ വിചാരിച്ചാലും പി എസ് സി നിയമനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചിന്തകനായ അശോകന്‍ ചരുവില്‍, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രതികളായാല്‍ അത് പി എസ് സിയുടെ വീഴ്ചയാകുന്നതെങ്ങനെ? ഇതിന്റെ പേരില്‍ പി എസ് സിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവത്തില്‍ പ്രതിയായവര്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ടത് പി എസ് സിയുടെ വീഴ്ചയാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ Thiruvananthapuram, Kerala, news, Police, Social-Media, Trending, Government, Ashokan Cheruvil's FB Post on PSC Police Rank list .
തിരുവനന്തപുരം: (www.kasargodvartha.com 14.07.2019)  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അക്രമസംഭവത്തില്‍ പ്രതിയായവര്‍ പി എസ് സി റാങ്ക് ലിസ്റ്റില്‍ പെട്ടത് പി എസ് സിയുടെ വീഴ്ചയാണെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ചിന്തകനായ അശോകന്‍ ചരുവില്‍. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പ്രതികളായാല്‍ അത് പി എസ് സിയുടെ വീഴ്ചയാകുന്നതെങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ദൈവം തമ്പുരാന്‍ വിചാരിച്ചാലും പി എസ് സി നിയമനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ പേരില്‍ പി എസ് സിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണെന്നും വ്യക്തമാക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമ സംഭവത്തില്‍ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ഒന്നും രണ്ടും പ്രതികള്‍ പി എസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിരുന്നു. ഇത് വിവാദമായിരിക്കുകയാണ്. ഒന്നാം റാങ്കും 28ാം റാങ്കുമാണ് പ്രതികളായവര്‍ക്ക് ലഭിച്ചിരിക്കുന്നത്. കാസര്‍കോട്ട് ആണ് ഇവര്‍ പരീക്ഷ എഴുതിയിരുന്നത്. പരീക്ഷ സെന്ററുകള്‍ ഇവര്‍ക്കായി മാറ്റി നല്‍കി എന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരിക്കലും ഇത്തരത്തിലുള്ള ഇളവുകള്‍ ലഭിക്കുവാന്‍ സാധ്യത ഇല്ലെന്ന് അശോകന്‍ ചരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിയായ ഒരാള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമനായതിനെ മുന്‍നിര്‍ത്തി പി എസ് സിയെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സുതാര്യമായ സംവിധാനങ്ങളിലൂടെയാണ് പി എസ് സി പരീക്ഷകള്‍ നടത്തുന്നത്. അവിടെ ഭരണകര്‍ത്താക്കള്‍ക്ക് പോയിട്ട് ദൈവത്തിന് പോലും ഇടപെടാനാവില്ലെന്നും നമ്പര്‍ വണ്‍ കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ടെസ്റ്റില്‍ കൂടുതല്‍ മാര്‍ക്ക് നേടിയതില്‍ അസ്വഭാവികതയില്ലെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.


പോസ്റ്റിന്റെ പൂര്‍ണരൂപം



Keywords: Thiruvananthapuram, Kerala, news, Police, Social-Media, Trending, Government, Ashokan Cheruvil's FB Post on PSC Police Rank list .