Join Whatsapp Group. Join now!
Aster MIMS 10/10/2023

മുന്‍കാല പുണ്യം കൊണ്ടാണ് ബി ജെ പി തന്നെ സ്വീകരിച്ചതെന്ന് എ പി അബ്ദുല്ലക്കുട്ടി; ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് ബി ജെ പിയെന്നും മുന്‍ എം പി

മുന്‍കാല പുണ്യം കൊണ്ടാണ് ബി ജെ പി തന്നെ സ്വീകരിച്ചതെന്ന് എ പി അബ്ദുല്ലക്കുട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് Kasaragod, Kerala, news, BJP, Top-Headlines, Politics, AP Abdullakutty about BJP
കാസര്‍കോട്: (www.kasargodvartha.com 17.07.2019) മുന്‍കാല പുണ്യം കൊണ്ടാണ് ബി ജെ പി തന്നെ സ്വീകരിച്ചതെന്ന് എ പി അബ്ദുല്ലക്കുട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് ബി ജെ പിയെന്നും മുന്‍ എം പി അദ്ദേഹം പറഞ്ഞു. കാസര്‍കോട്ട് ഭാരതീയ ന്യൂനപക്ഷമോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.


തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനര്‍ജന്മമാണിതെന്നും ഈ കാരുണ്യത്തിനു മുന്നില്‍ കൂപ്പുകൈയോടെ നില്‍ക്കുന്നതായും ഏകാത്മക മാനവ ദര്‍ശനംപോലെ ഗാന്ധി ദര്‍ശനവും ബി ജെ പി ഉയര്‍ത്തിപ്പിടിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ ഒരു സംരംഭകനും ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ ബജറ്റ് ഗാന്ധിക്ക് പ്രാമുഖ്യം നല്‍കിയ ബജറ്റായിരുന്നു. ദേശീയ മുസ്ലിം എന്നു പറഞ്ഞതിന് തന്നെ ട്രോളിയവര്‍ ദേശീയ പുഷ്പം താമരയാണെന്ന് മറന്നെന്നും ഇനി താമരക്കാലമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.


മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ നമ്മുടെ ജഡം കത്തിക്കില്ലെയെന്ന് ഉമ്മ ചോദിച്ചുവെന്നും ഇടതു വലതു മുന്നണികള്‍ ഇത്തരം കള്ളപ്രചാരണമാണ് മുസ്ലീം സമുദായത്തിനിടയില്‍ നടത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. സി പി എം പാര്‍ട്ടി ഗ്രാമത്തില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും കേരളവും ബി ജെ പിക്ക് അനുകൂലമായി കലങ്ങിത്തെളിയുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, Top-Headlines, Politics, AP Abdullakutty about BJP
  < !- START disable copy paste -->