Join Whatsapp Group. Join now!
Aster MIMS 10/10/2023

സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി; ഹൃദയ വാല്‍വിന് തകരാറുള്ള രണ്ടു ദിവസം പ്രായമുള്ള കുട്ടിയുമായി കാസര്‍കോട്ടു നിന്നും കുതിച്ച ആംബുലന്‍സ് ഏഴര മണിക്കൂര്‍ കൊണ്ട് ശ്രീചിത്രയിലെത്തി

വഴിയൊരുക്കാന്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി. ഹൃദയ വാല്‍വിന് തകരാറുള്ള രണ്ടു ദിവസം പ്രായമുള്ള കുട്ടിയുമായി Kasaragod, Kerala, news, Top-Headlines, Ambulance, Ambulance reached Sree Chitra within 7 and half hour
കാസര്‍കോട്: (www.kasargodvartha.com 11.07.2019) വഴിയൊരുക്കാന്‍ സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി. ഹൃദയ വാല്‍വിന് തകരാറുള്ള രണ്ടു ദിവസം പ്രായമുള്ള കുട്ടിയുമായി കാസര്‍കോട്ടും നിന്നും കുതിച്ച ആംബുലന്‍സ് ഏഴര മണിക്കൂര്‍ കൊണ്ട് ശ്രീചിത്രയിലെത്തി. ഉദുമ സ്വദേശി നാസര്‍- മുനീറ ദമ്പതികളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് ബുധനാഴ്ച രാത്രി 9.30 മണിയോടെ കെ എല്‍ 60 ജെ 7739 നമ്പര്‍ പാണക്കാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സ് കാസര്‍കോട്ട് നിന്നും തിരിച്ചത്. ദൗത്യം ഏറ്റെടുത്ത് നിരവധി സന്നദ്ധ സംഘടനകളും ജനങ്ങളും വഴിയൊരുക്കാന്‍ മുന്നിട്ടിറങ്ങിയിരുന്നു.

വ്യാഴാഴ്ച രാവിലെ അഞ്ചു മണിയോടെ ആംബുലന്‍സ് തിരുവനന്തപുരം ശ്രീചിത്രയിലെത്തി. ഡ്രൈവര്‍ ഹസന്‍, സഹായി അബ്ദുല്ല, നേഴ്‌സ് ഷിജോ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ ശ്രീചിത്രയിലെത്തിച്ചത്. യാത്രയിലുടനീളം വിവരങ്ങള്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ ഫേസ്ബുക്ക് ലൈവിലൂടെ കൈമാറിയത് വഴിയൊരുക്കാന്‍ എളുപ്പമായി. കാസര്‍കോട് ജില്ലാ സി പി ടി കമ്മിറ്റി അംഗം ശില്‍പരാജ്, പോലീസ് ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയയിലൂടെ സഹകരിച്ച പ്രവാസി സുഹൃത്തുക്കള്‍, ഉറക്കമൊഴിച്ച് പ്രവര്‍ത്തിച്ച സി പി ടി, യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, സി പി ടി ജില്ലാ പ്രവര്‍ത്തകര്‍ എല്ലാവര്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം ഭാരവാഹികല്‍ നന്ദി അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ambulance, Ambulance reached Sree Chitra within 7 and half hour
  < !- START disable copy paste -->