Join Whatsapp Group. Join now!
Aster MIMS 10/10/2023

മുസ്ലിം ലീഗ് സംഘ്പരിവാറിനെതിരെ കള്ളപ്രചരണം നടത്തി നാട്ടില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍ ശ്രമിക്കുകയാണെന്ന് അഡ്വ. കെ ശ്രീകാന്ത്

മുസ്ലിം ലീഗ് സംഘ്പരിവാറിനെതിരെ കള്ളപ്രചരണം നടത്തുകയാണെന്നും ജില്ലയുടെ വടക്കു മേഖലകളില്‍ വര്‍ഗീയ കലാപം Kasaragod, Kerala, news, Muslim-league, Adv.Srikanth, Adv. Srikanth against Muslim League
കാസര്‍കോട്: (www.kasargodvartha.com 16.07.2019) മുസ്ലിം ലീഗ് സംഘ്പരിവാറിനെതിരെ കള്ളപ്രചരണം നടത്തുകയാണെന്നും ജില്ലയുടെ വടക്കു മേഖലകളില്‍ വര്‍ഗീയ കലാപം അഴിച്ചുവിടാന്‍ ഗൂഢാലോചന നടത്തുകയാണെന്നും ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. ശ്രീകാന്ത്. ദശകങ്ങളായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുട്ടത്തൊടി സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്ത മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വീഴ്ത്തുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുന്‍ ധാരണ പ്രകാരം വിട്ടുനല്‍കാതെ സ്ഥാനം പിടിച്ചു വച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ പുറത്താക്കാന്‍ സി പി എമ്മുമായി രഹസ്യ ധാരണ നടത്തുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.


കോണ്‍ഗ്രസിനെ അധികാരസ്ഥാനത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിലൂടെ മുസ്ലിം ലീഗ് ലക്ഷ്യം വെക്കുന്നത് ഭൂരിപക്ഷ സമുദായത്തെ രാഷ്ട്രീയാധികാരത്തില്‍ നിന്നും ഒഴിവാക്കുകയെന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗിന്റെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുകയാണ്. ഇതില്‍ ശക്തമായ പ്രതിഷേധം അണികള്‍ക്കുണ്ട്. ഇത് മറച്ചുവെക്കാനും ജനശ്രദ്ധ തിരിച്ചു വിടാനും വേണ്ടിയാണ്    സംഘ്പരിവാറിനെതിരെ കള്ളപ്രചാരണം നടത്തുന്നതെന്ന് ശ്രീകാന്ത് ആരോപിച്ചു.


ഇതിന്റെ ഭാഗമായാണ് യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്. കലാപത്തിനുള്ള ന്യായീകരണത്തിന്റെ മുന്നൊരുക്കമാണിതെന്നും ശ്രീകാന്ത് ആരോപിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Muslim-league, Adv.Srikanth, Adv. Srikanth against Muslim League
  < !- START disable copy paste -->