Join Whatsapp Group. Join now!
Aster MIMS 10/10/2023

കാട്ടുപന്നി ഓട്ടോറിക്ഷ ആക്രമിച്ചു; മറിഞ്ഞ ഓട്ടോയ്ക്കടിയില്‍ കുടുങ്ങിയ കുട്ടിയുടെ മുഖം കടിച്ചുകീറി, ഗുരുതരപരിക്കുകളുമായി എട്ട് വയസുകാരന്‍ ആശുപത്രിയില്‍, മുഖത്ത് 65 തുന്നിക്കെട്ടല്‍

കുന്നുംകൈ പാലക്കുന്നില്‍ കാട്ടുപന്നി ഓട്ടോറിക്ഷ ആക്രമിച്ചു. മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയില്‍പെട്ട കുട്ടിയെ പന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ Kasaragod, Kerala, news, Top-Headlines, Auto-rickshaw, Attack, Injured, 8 year old attacked by Wild pig
കുന്നുംകൈ: (www.kasargodvartha.com 01.07.2019) കുന്നുംകൈ പാലക്കുന്നില്‍ കാട്ടുപന്നി ഓട്ടോറിക്ഷ ആക്രമിച്ചു. മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയില്‍പെട്ട കുട്ടിയെ പന്നി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുംകൈ ഓട്ടപ്പടവ് സ്വദേശി ഇസ്മാഈലിന്റെ മകന്‍ സഹദിനെ (എട്ട്)യാണ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇസ്മാഈലും കുടുംബവും മൗക്കോടിലേക്ക് പോകുന്നവഴിയാണ് പാലക്കുന്നില്‍ വെച്ച് കാട്ടുപന്നി ചാടിവീണത്. ഇതേത്തുടര്‍ന്ന് ഓട്ടോറിക്ഷ മറിഞ്ഞു. കുട്ടിയും പന്നിയും ഓട്ടോറിക്ഷയ്ക്കടിയില്‍ കുടുങ്ങി. ഈ സമയത്താണ് പന്നി കുട്ടിയുടെ മുഖം കടിച്ചുപറിച്ചത്. ഓട്ടോറിക്ഷ ഉയര്‍ത്തിയാണ് കുട്ടിയെ രക്ഷിച്ചത്.

മൗക്കോട് ഗവ. എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സഹദ്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Auto-rickshaw, Attack, Injured, 8 year old attacked by Wild pig
  < !- START disable copy paste -->