Join Whatsapp Group. Join now!
Aster MIMS 10/10/2023

മോഷണ സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയില്‍; കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് ഓടിരക്ഷപ്പെട്ടു

മോഷണ സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയിലായി. ഒപ്പമുണ്ടായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി Kasaragod, Kerala, news, Robbery, Police, arrest, Ambalathara, 2 robbers arrested by police
അമ്പലത്തറ: (www.kasargodvartha.com 01.07.2019) മോഷണ സംഘത്തിലെ രണ്ടു പേര്‍ പോലീസ് പിടിയിലായി. ഒപ്പമുണ്ടായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് ഓടിരക്ഷപ്പെട്ടു. കണ്ണൂര്‍ ഇരിട്ടി ആറളത്തെ റിഞ്ചു, ഇരിട്ടി അളപ്പിലെ പ്രശാന്ത് എന്നിവരാണ് അമ്പലത്തറ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. മൂന്നാം മൈല്‍ പെരൂര്‍ സദ്ഗുരു സ്‌കൂളിനു സമീപം ഗുഡ്‌സ് ഓട്ടോയിലെത്തിയതായിരുന്നു സംഘം.

സംശയസാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയും രണ്ടു പേരെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു. ഈ സമയത്താണ് പരപ്പ സന്തോഷ് ഓടിരക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായ മറ്റു പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Police, arrest, Ambalathara, 2 robbers arrested by police
  < !- START disable copy paste -->