Join Whatsapp Group. Join now!
Aster MIMS 10/10/2023

നീതിക്ക് വേണ്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെണ്‍കുട്ടികള്‍; വഞ്ചനാക്കുറ്റം ആരോപിച്ച് തങ്ങളെ കെണിയില്‍ പെടുത്തി, നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളേയും കുടുംബാഗംങ്ങളെ ഒന്നാകെയും ദയാവധത്തിന് വിധേയമാക്കണമെന്ന് ആവശ്യം

നീതിക്ക് വേണ്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി പഞ്ചാബില്‍നിന്നുള്ള പെണ്‍കുട്ടികള്‍. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് news, National, complaint, president, Police, case, Top-Headlines
മോഗ: (www.kasargodvartha.com 06.07.2019) നീതിക്ക് വേണ്ടി സ്വന്തം രക്തം കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി പഞ്ചാബില്‍നിന്നുള്ള പെണ്‍കുട്ടികള്‍. തങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് കത്തെഴുതിയത്. വഞ്ചാനാക്കുറ്റം ആരോപിച്ച് തങ്ങളെ കെണിയില്‍ പെടുത്തിയെന്നും നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളേയും കുടുംബാഗംങ്ങളെ മുഴുവനും ദയാവധത്തിന് വിധേയമാക്കണമെന്നുമാണ് കുട്ടികള്‍ കത്തിലൂടെ പറയുന്നത്. പോലീസ് തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും കത്തില്‍ ആരോപിക്കുന്നു.

ക്രിമിനല്‍ കേസാണ് പെണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് മോഗ പോലീസ് ഉദ്യോഗസ്ഥന്‍ കുല്‍ജിന്ദര്‍ സിങ് പറഞ്ഞത്. പെണ്‍കുട്ടികളുടെ ആരോപണം അദ്ദേഹം നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയെ വിദേശത്തയയ്ക്കാമെന്ന് പറഞ്ഞ് പണം തട്ടിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസുള്ളത്. ഏജന്റാണെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ക്ക് ചെക്ക് നല്‍കിയതെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയത്.

 News, National, complaint, president, Police, case, Top-Headlines, 2 Punjab Girls Write Letter With Blood To President Kovind Seeking Help

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, complaint, president, Police, case, Top-Headlines, 2 Punjab Girls Write Letter With Blood To President Kovind Seeking Help