Join Whatsapp Group. Join now!
Aster MIMS 10/10/2023

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമമെന്ന് സംശയം; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മൈലാട്ടിയിലെ സജീത - സജീവന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ (13) ആണ് മരിച്ചത്. ബുധനാഴ്ചKerala, kasaragod, news, Death, suicide, Girl, Student, chattanchal, school, Top-Headlines, 13 year old girl commit suicide
ചട്ടഞ്ചാല്‍: (www.kasargodvartha.com 03.07.2019) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മൈലാട്ടിയിലെ സജീത - സജീവന്‍ ദമ്പതികളുടെ മകള്‍ ആരാധ്യ (13) ആണ് മരിച്ചത്. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ചട്ടഞ്ചാല്‍ എസ് ഐ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷമാണ് സംഭവം. മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.

ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഉണ്ടായ മാനസീക വിഷമം കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെ സോഷ്യല്‍ വിഷയത്തില്‍ നടത്തിയ ക്ലാസ് ടെസ്റ്റില്‍ പത്ത് മാര്‍ക്കില്‍ അര മാര്‍ക്ക് മാത്രമാണ് ആരാധ്യയ്ക്ക് ലഭിച്ചതെന്നാണ് വിവരം. കൂടാതെ നേരത്തെ ഏഴാം ക്ലാസ് വരെ പൊയിനാച്ചി ഇ എം യുപി ഭാരത് സ്‌കൂളിലാണ് ആരാധ്യ പഠിച്ചിരുന്നത്. ഈ വര്‍ഷം എട്ടാം ക്ലാസിലേക്ക് ചട്ടഞ്ചാലിലേക്ക് മാറുകയായിരുന്നു. ഇതിനോട് മാനസീകമായി പൊരുത്തപ്പെടാന്‍ കുട്ടിക്ക് സാധിച്ചിരുന്നില്ലെന്ന് പറയുന്നു. ഇക്കാര്യങ്ങളിലുള്ള മനപ്രയാസമാണോ മരണകാരണമെന്ന് അന്വേഷിക്കുന്നുണ്ട്.

Kerala, kasaragod, news, Death, suicide, Girl, Student, chattanchal, school, Top-Headlines, 13 year old girl commit suicide

Keywords: Kerala, kasaragod, news, Death, suicide, Girl, Student, chattanchal, school, Top-Headlines, 13 year old girl commit suicide

< !- START disable copy paste -->