Join Whatsapp Group. Join now!
Aster MIMS 10/10/2023

തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ കാര്‍ തടഞ്ഞ് അക്രമിച്ചു; ഒരാളെ തട്ടിക്കൊണ്ടുപോകാനും ശ്രമം, വിവരമറിഞ്ഞ് പോലീസ് കുതിച്ചെത്തി, മൊബൈല്‍ ഫോണുകളുമായി സംഘം കാറില്‍ കടന്നുകളഞ്ഞു

തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ പുലര്‍ച്ചെ കാര്‍ തടഞ്ഞ് അക്രമിച്ചു. കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ Kasaragod, Kerala, news, Youth, Car, Attack, Mobile Phone, Youths attacked by gang; Police investigation started
കാസര്‍കോട്: (www.kasargodvartha.com 11.06.2019) തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കളെ പുലര്‍ച്ചെ കാര്‍ തടഞ്ഞ് അക്രമിച്ചു. കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയത്. തീര്‍ത്ഥാടക സംഘത്തിലെ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ അക്രമി സംഘം ശ്രമിച്ചു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കുതിച്ചെത്തിയതോടെ തട്ടിക്കൊണ്ടുപോകല്‍ ഉപേക്ഷിച്ച് യുവാക്കളുടെ ഫോണുമായി കടന്നുകളയുകയായിരുന്നു.

വോര്‍ക്കാടി സ്വദേശികളായ ഫൈസല്‍, നിസാര്‍, ലത്വീഫ്, അജ്മല്‍, ജാബിര്‍ എന്നിവരെയാണ് സംഘം അക്രമിച്ചത്. ഇതില്‍ ജാബിറിന് പരിക്കേറ്റു. യുവാവിന് പ്രാഥമിക ചികിത്സ നല്‍കി. കോഴിക്കോട് മടവൂര്‍കോട്ടയില്‍ നിന്നും മടങ്ങുകയായിരുന്ന യുവാക്കള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 മണിയോടെ ചെമ്മനാട് പാലത്തിനടുത്തെത്തിയപ്പോള്‍ ഉറക്കം വരുന്നതിനാല്‍ റിറ്റ്‌സ് കാറില്‍ നിന്നിറങ്ങി മുഖം കഴുകുന്നതിനിടയില്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിലെത്തിയ രണ്ടംഗസംഘം യുവാക്കളെ ആക്രമിക്കുകയും എന്താണ് ഇവിടെ കാര്യമെന്ന് ചോദിക്കുകയും ചെയ്തതായി യുവാക്കള്‍ പറയുന്നു. കാര്‍ ഒതുക്കിയിടാനും നിര്‍ദേശിച്ചു.

സംഘത്തിന്റെ കൈയ്യില്‍ ആയുധങ്ങള്‍ കണ്ടതിനാല്‍ യുവാക്കള്‍ പെട്ടെന്ന് കാറില്‍ കയറി ഓടിച്ചുപോയി. ഇതോടെ സംഘം യുവാക്കളെ പിന്തുടരുകയായിരുന്നു. ചൗക്കിയിലെത്തിയപ്പോള്‍ റോഡിന് കുറുകെയിട്ട് യുവാക്കളുടെ കാര്‍ തടയുകയായിരുന്നു. പുറത്തിറങ്ങിയ സംഘം ആയുധങ്ങളുമായി ഗ്ലാസിലിടിക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ നാലു പേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ പോലീസില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് എത്തുമ്പോഴേക്കും ജാബിറിനെ പിടികൂടി കാറില്‍ കയറ്റാന്‍ ശ്രമിച്ചു. പോലീസെത്തുന്നത് കണ്ടതോടെ യുവാവിനെ ഉപേക്ഷിച്ച് മൊബൈല്‍ ഫോണുകളുമായി കടന്നുകളയുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച കാറിന്റെ ബംബര്‍ തകര്‍ക്കുകയും മറ്റു കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ യുവാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കാസര്‍കോട് പോലീസ് അറിയിച്ചു. അക്രമികളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Youth, Car, Attack, Mobile Phone, Youths attacked by gang; Police investigation started
  < !- START disable copy paste -->